മുംബൈ: എസ്.യു.വി കേസുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കസ്റ്റഡിയിലുള്ള മുന്‍ എസ്.പി സച്ചിൻ വാസെയെ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ സർ ജെ.ജെ ആശുപത്രിയിലാണ് വാസെയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
എസ്.യു.വി കേസ്; കസ്റ്റഡിയിലുള്ള സച്ചിൻ വാസെ ആശുപത്രിയില്‍ - മുകേഷ് അംബാനി
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കളുമായി കാർ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടാണ് വാസെയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.
അതേസമയം വാസെയെ ഇന്ന് പൊലീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.സ്‌പെഷ്യൽ ബ്രാഞ്ച് അഡീഷണല്‍ പൊലീസ് കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് സസ്പെന്‍ഡ് ചെയ്തതെന്ന് പൊലീസ് പി.ആർ.ഒ എസ്. ചൈതന്യ പ്രസ്താവനയില്‍ അറിയിച്ചു.
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്‌തുക്കളുമായി കാർ കണ്ടെത്തിയ കേസുമായി ബന്ധപ്പെട്ടാണ് വാസെയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. 12 മണിക്കൂറിലധികം ചോദ്യം ചെയ്ത ശേഷം കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അറസ്റ്റ്. ഐപിസി സെക്ഷൻ 286, 465, 473, 506 (2), 120 ബി, 4 (എ) (ബി) (ഐ) 1908ലെ സ്ഫോടകവസ്തു, ലഹരിവസ്തു നിയമം എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് വാസെക്കെതിരെ കേസെടുത്തിരിക്കുന്നത്.