ന്യൂഡൽഹി:ഷഹീൻബാഗിലെ പൊളിക്കൽ നടപടി താത്കാലികമായി നിർത്തിവച്ചു. കെട്ടിടങ്ങളും വീടുകളും ഇടിച്ചുനിരത്തുന്നതിനെതിരെ പ്രദേശവാസികളും പൊതുപ്രവർത്തകരും ഉള്‍പ്പടെ നടത്തിയ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. ഡൽഹി ജഹാംഗീർപുരിക്ക് പിന്നാലെയാണ് ഷഹീൻബാഗിലും മുനിസിപ്പൽ കോർപറേഷന്‍ ഇടിച്ചുനിരത്തൽ നടപടി ആരംഭിച്ചത്.
ജെസിബികളുമായി വന്‍ ഉദ്യോഗസ്ഥ സംഘമാണ് ഷഹീന്‍ബാഗില്‍ എത്തിയത്. എന്നാൽ തടിച്ചു കൂടിയ ജനക്കൂട്ടം കോർപറേഷന്‍ നടപടി തടഞ്ഞു. നിലത്തു കിടന്നു പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകർ അടക്കമുള്ളവർ കോർപറേഷൻ കൊണ്ടുവന്ന ബുൾഡോസർ തടയുകയും ചെയ്‌തു,