കേരളം

kerala

ETV Bharat / bharat

Bridge collapses in Bihar| ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു; മൂന്ന് ആഴ്‌ചക്കിടെ തകരുന്ന രണ്ടാമത്തെ പാലം - ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു

കിഷൻഗഞ്ചിൽ മെച്ചി നദിക്ക് കുറുകെയുള്ള പാലത്തിന്‍റെ ഒരു തൂണാണ് ശനിയാഴ്‌ച തകർന്നത്.

ബിഹാറിൽ പാലം തകർന്നു  പാലം തകർന്നു  കിഷൻഗഞ്ച്  കിഷൻഗഞ്ചിൽ പാലം തകർന്നു  under construction bridge collapses in bihar  ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു  മെച്ചി നദി
ബിഹാറിൽ നിർമാണത്തിലിരിക്കുന്ന പാലം തകർന്നു

By

Published : Jun 24, 2023, 9:26 PM IST

കിഷൻഗഞ്ച് :ബിഹാറിലെ കിഷൻഗഞ്ചിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്‍റെ ഒരു ഭാഗം തകർന്ന് വീണു. പട്‌നയിൽ നിന്ന് 400 കിലോമീറ്റർ അകലെ മെച്ചി നദിക്ക് കുറുകെയുള്ള പാലത്തിന്‍റെ ഒരു തൂണാണ് ശനിയാഴ്‌ച തകർന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നേരത്തെ ജൂണ്‍ ആദ്യവാരം ബിഹാറിലെ ഖഗാരിയ ജില്ലയിൽ ഗംഗയ്‌ക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലം തകർന്ന് വീണത് വലിയ വിവാദമായിരുന്നു.

മെച്ചി നദിക്ക് കുറുകെയുള്ള പാലത്തിന്‍റെ ഒരു തൂണാണ് തകർന്നതെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ (എൻഎച്ച്എഐ) പ്രോജക്‌ട് ഡയറക്‌ടർ അരവിന്ദ് കുമാർ വ്യക്‌തമാക്കി. 'കിഷൻഗഞ്ചിനെയും കതിഹാറിനെയും ബന്ധിപ്പിക്കുന്നതാണ് NH-327E യിൽ നിർമാണത്തിലിരിക്കുന്ന പാലം. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

പൈലിങ് പ്രക്രിയക്കിടെ നടന്ന പിശകാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. സംഭവം അന്വേഷിക്കാൻ വിദഗ്‌ധർ ഉൾപ്പെട്ട അഞ്ചംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പാലത്തിന്‍റെ മറ്റ് തൂണുകൾക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും', അരവിന്ദ് കുമാർ പറഞ്ഞു.

ഗംഗയിലേക്ക് തകർന്ന് വീണ് കൂറ്റൻ പാലം : ഇക്കഴിഞ്ഞ ജൂണ്‍ നാലിനാണ് ബിഹാറിൽ സുൽത്താൻഗഞ്ജ്- ഖഗരിയ ജില്ലകളെ ബന്ധിപ്പിക്കുന്ന കൂറ്റൻ പാലം ഗംഗ നദിയിലേക്ക് തകർന്നുവീണത്. ജൂണ്‍ നാലിന് വൈകിട്ട് ആറ് മണിയോടെയായിരുന്നു പാലം തകർന്നത്. സംഭവ സമയത്ത് പാലത്തിൽ ആളുകൾ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

1717 കോടി മുതൽ മുടക്കി നിർമിച്ച നാലുവരിപ്പാലമായിരുന്നു ചീട്ട് കൊട്ടാരം പോലെ തകർന്നത്. ഇതിന്‍റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 2014 ൽ മുഖ്യമന്ത്രി നിതീഷ് കുമാർ തറക്കല്ലിട്ട പാലമാണിത്. പാലത്തിന്‍റെ അഞ്ചിൽ അധികം തൂണുകൾ തകർന്നിരുന്നു.

ALSO READ :1,717 കോടി വെള്ളത്തില്‍ വീഴുന്നത് കണ്ടിട്ടുണ്ടോ....ബിഹാറില്‍ നവീകരണം നടക്കുന്ന കൂറ്റന്‍പാലം തകര്‍ന്നു വീഴുന്ന ദൃശ്യം

സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉത്തരവിട്ടിരുന്നു. വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പുൽ നിർമാൺ നിഗത്തെയും ചുമതലപ്പെടുത്തി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉപമുഖ്യമന്ത്രിയും റോഡ് നിർമാണ മന്ത്രിയുമായ തേജസ്വി യാദവും ഉത്തരവിട്ടിട്ടുണ്ട്. അതേസമയം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെ കരാർ കമ്പനി പ്രതിനിധി ഒളിവിൽ പോയിരുന്നു.

പാലം തകരുന്നത് ആദ്യമായല്ല : നേരത്തെ 2022 ഏപ്രില്‍ മാസത്തില്‍ ഉണ്ടായ കാറ്റില്‍ പാലത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. 2014ൽ നിർമാണം ആരംഭിച്ച പാലത്തിന്‍റെ പണികൾ ഇതുവരെ പൂർത്തിയാക്കാത്തതിനെതിരെ സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പാലം തകർന്ന് വീഴുന്നത്.

2019 വരെയായിരുന്നു പാലം പൂർത്തിയാക്കുന്നതിനായി കരാർ കമ്പനിക്ക് സർക്കാർ സമയം അനുവദിച്ചിരുന്നത്. എന്നാൽ സമയപരിധി കഴിഞ്ഞിട്ടും കരാർ കമ്പനിക്ക് വീണ്ടും സർക്കാർ സമയം അനുവദിച്ച് നൽകുകയായിരുന്നു. നേരത്തെ 2022 ഡിസംബറിൽ, ബിഹാറിലെ ബെഗുസാരായിയിലെ ബുർഹി ഗന്ദക് നദിക്ക് കുറുകെയുള്ള പാലത്തിന്‍റെ ഒരു ഭാഗം തകർന്നിരുന്നു. പാലത്തിൽ വിള്ളലുകൾ ഉണ്ടായതിനെ തുടര്‍ന്ന് തൂണുകൾ തകർന്ന് വീഴുകയായിരുന്നു.

ABOUT THE AUTHOR

...view details