ചെന്നൈ:തമിഴ്നാടിലെ വണ്ടലൂരിലെ സുവോളജിക്കൽ പാർക്കിൽ കൊവിഡ് ബാധിച്ച ഒരു സിംഹം കൂടി മരണത്തിന് കീഴടങ്ങി. 12 വയസുള്ള പത്മാനഭൻ എന്ന സിംഹമാണ് ബുധനാഴ്ച രാവിലെ ചത്തത്. ജൂൺ 3ന് നടത്തിയ പരിശോധനയിൽ പത്ഭനാഥൻ ഉൾപ്പെടെയുള്ള ഒമ്പത് സിംഹങ്ങൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
അന്നുമുതൽ ഇവയെ തീവ്രപരിചരണത്തിലാണ് സംരക്ഷിച്ചിരുന്നത്. എന്നാൽ നീല എന്ന് പേരുള്ള ഒമ്പതു വയസ് പ്രായമുള്ള പെൺസിംഹം ജൂലൈ ഏഴിന് ചത്തിരുന്നു. പരിചരണത്തിലുള്ള മറ്റ് സിംഹങ്ങൾ ചികിത്സയോട് വളരെ സാവധാനത്തിലാണ് പ്രതികരിക്കുന്നതെന്ന് മൃഗശാല അധികൃതർ അറിയിച്ചു.