കർഷക നിയമങ്ങൾക്കെതിരെ ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയിൽ ഹർജി നൽകി - ഭാരതീയ കിസാൻ യൂണിയൻ
കർഷക നിയമങ്ങൾ ഏകപക്ഷീയവും ഭരണാഘടനാ വിരുദ്ധവുമാണെന്നും കർഷകരെ കോർപറേറ്റുകളുടെ അത്യാഗ്രഹത്തിന് ഇരയാക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു
കർഷക നിയമങ്ങൾക്കെതിരെ "ഭാരതീയ കിസാൻ യൂണിയൻ" സുപ്രീം കോടതിയിൽ ഹർജി നൽകി
ന്യൂഡൽഹി: ഡിസംബർ അവസാനം മുതൽ ഡൽഹി അതിർത്തിയിൽ പ്രതിഷേധം നടക്കുന്ന കർഷക നിയമങ്ങൾക്കെതിരെ ഭാരതീയ കിസാൻ യൂണിയൻ സുപ്രീം കോടതിയിൽ ഹർജി നൽകി. അഡ്വ.എ പി സിംങ് ആണ് കോടിയിൽ ഹർജി സമർപ്പിച്ചത്. ഈ കർഷക നിയമങ്ങൾ ഏകപക്ഷീയവും ഭരണാഘടനാ വിരുദ്ധവുമാണെന്നും കർഷകരെ കോർപറേറ്റുകളുടെ അത്യാഗ്രഹത്തിന് ഇരയാക്കുന്നതാണെന്നും ഹർജിയിൽ പറയുന്നു. നേരത്തെ തമിഴ്‌നാട് എംപി തിരുച്ചി ശിവ, മനോജ് ജാഗ്, ചണ്ഡീഗഡിലെ കിസാൻ കോൺഗ്രസ് സംഘടന എന്നിവർ ഹർജി സുപ്രീം കോടതിയിൽ സമർപ്പിരുന്നു.