ന്യൂഡൽഹി :സെപ്‌റ്റംബർ 24ന് കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട് ഗുലാബ് ചുഴലിക്കാറ്റ് ആയി മാറിയ ന്യൂനമർദം ദുർബലമായി അറബിക്കടലിൽ പ്രവേശിച്ച് ഷഹീന്‍ ചുഴലിക്കാറ്റായി മാറാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം(ഐഎംഡി).
സെപ്റ്റംബർ 24ന് രൂപംകൊണ്ട ന്യൂനമർദം സെപ്റ്റംബർ 25 ഉച്ചയോടെ കിഴക്കൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ശക്തി പ്രാപിച്ചു. വടക്കൻ ആന്ധ്രാപ്രദേശ്, തെക്കൻ ഒഡിഷ തീരങ്ങളിലുള്ളവര്‍ക്ക് ഐഎംഡി ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു.
ശനിയാഴ്‌ച ചുഴലിക്കാറ്റായി മാറിയ ന്യൂനമർദം ഞായറാഴ്ചയോടെ ഒഡിഷ-ആന്ധ്ര തീരം തൊട്ടിരുന്നു. എന്നാൽ തിങ്കളാഴ്‌ച പുലർച്ചെയോടെ ചുഴലിക്കാറ്റിന്‍റെ ശക്തി കുറയുകയും പടിഞ്ഞാറ് ഭാഗത്തേക്ക് ഗതി മാറുകയും ചെയ്തു.
Also Read: #ETV Bharat Exclusive: മോൻസണ്‍ തട്ടിപ്പ് തുടങ്ങിയത് ഇടുക്കിയില്‍ നിന്ന്