കേരളം

kerala

ETV Bharat / bharat

അരി ലഭ്യമാകുന്നില്ല ; കര്‍ണാടകയില്‍ അധിക 5 കിലോയ്‌ക്ക് പകരം പണം നല്‍കുമെന്ന് സര്‍ക്കാര്‍ - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത

കിലോയ്‌ക്ക് 34 രൂപ എന്ന നിരക്കിലാണ് സര്‍ക്കാര്‍ അധിക 5 കിലോ നല്‍കുക. ജൂലൈ ഒന്ന് മുതല്‍ പദ്ധതി ആരംഭിക്കും

annabhagya  karnataka govt  govt decided to give money  money instead of extra fice kg rice  additional rice  BPL families  non availability of grains  latest national news  congress  ആവശ്യത്തിന് ധാന്യമില്ല  കര്‍ണാടക  അധിക 5 കിലോ അരി  അരിക്ക് പകരം പണം  കോണ്‍ഗ്രസ്  ബെംഗളൂരു  അധിക അഞ്ച് കിലോ അരി  സിദ്ധരാമയ്യ  ഡി കെ ശിവകുമാര്‍  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ആവശ്യത്തിന് ധാന്യമില്ല; കര്‍ണാടകയില്‍ അധിക 5 കിലോ അരിക്ക് പകരം പണം നല്‍കുമെന്ന് കോണ്‍ഗ്രസ്

By

Published : Jun 28, 2023, 9:41 PM IST

ബെംഗളൂരു : കര്‍ണാടക തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ പ്രധാന വാഗ്‌ദാനമായ 'അന്നഭാഗ്യ' പദ്ധതിക്കായി ഉയര്‍ന്ന അളവില്‍ അരി സംഭരിക്കുന്നതില്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ അധിക അഞ്ച് കിലോയ്‌ക്ക് ബദലായി പണം നല്‍കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ഒരു കിലോയ്‌ക്ക് 34 രൂപ എന്ന നിരക്കിലാണ് സര്‍ക്കാര്‍ നല്‍കുക. ജൂലൈ ഒന്ന് മുതലാണ് പദ്ധതി ആരംഭിക്കുക.

കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന അഞ്ച് കിലോ അരിക്ക് പുറമെ അധിക അഞ്ച് കിലോ നല്‍കുമെന്നതായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രകടപത്രികയിലെ വാഗ്‌ദാനം. ഒരു കിലോ അരിക്ക് 34 രൂപ എന്നതാണ് ദേശീയ ഫുഡ് കോര്‍പറേഷന്‍ നിശ്ചയിച്ച തുക.തങ്ങള്‍ അരി സംഭരിക്കാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ മതിയായ അളവില്‍ ലഭ്യമാകുന്നില്ലെന്നും കര്‍ണാടക ഭക്ഷ്യ വകുപ്പ് മന്ത്രി കെ എച്ച് മുനിയപ്പ മന്ത്രിസഭായോഗ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

വാക്ക് പാലിക്കുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി: അന്ന ഭാഗ്യ പദ്ധതി ജൂലൈ ഒന്നിന് ആരംഭിക്കുമെന്ന് ഞങ്ങള്‍ വാക്ക് നല്‍കിയിരിക്കുകയാണ്. അരി വിതരണം സാധ്യമാകുന്നത് വരെ എഫ്‌സിഐ നിരക്ക് പ്രകാരം ബിപിഎല്‍ റേഷന്‍ കാര്‍ഡുകാര്‍ക്ക് ഒരു കിലോ അരിക്ക് 34 രൂപ വീതം നല്‍കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി - മന്ത്രി പറഞ്ഞു.

ഒരു കാര്‍ഡില്‍ ഒരു വ്യക്തിയാണ് ഉള്ളതെങ്കില്‍ അഞ്ച് കിലോ അരിക്ക് പകരം പ്രതിമാസം 170 രൂപ അന്നഭാഗ്യ പദ്ധതി പ്രകാരം ലഭിക്കും. ഒരു കാര്‍ഡില്‍ രണ്ട് വ്യക്തിയാണ് ഉള്ളതെങ്കില്‍ 340 രൂപയും അഞ്ച് അംഗങ്ങളാണ് ഉള്ളതെങ്കില്‍ 850 രൂപയും ഒരു മാസം ലഭിക്കും. പ്രസ്‌തുത തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാഗ്‌ദാനങ്ങള്‍ നിറവേറ്റിത്തുടങ്ങി :അതേസമയം, കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രധാനമായും മുന്നോട്ടുവച്ച അഞ്ച് ഉറപ്പുകളും സിദ്ധരാമയ്യ സര്‍ക്കാര്‍ പാലിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ ഏറെ ഗുണം ചെയ്‌തുവെന്ന് വിലയിരുത്തപ്പെടുന്ന പ്രകടന പത്രികയിലെ അഞ്ച് പദ്ധതികളും നടപ്പാക്കുമെന്ന് വിധാൻസൗധയിൽ ഈ മാസത്തിന്‍റെ തുടക്കത്തില്‍ ചേര്‍ന്ന മന്ത്രിസഭയോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ഉള്‍പ്പടെ മുന്‍നിര നേതാക്കള്‍ക്കൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തങ്ങള്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ ജാതി മത വിവേചനമില്ലാതെ നടപ്പാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.

ഗൃഹ ജ്യോതി, ഗൃഹ ലക്ഷ്‌മി, അന്ന ഭാഗ്യ, ശക്തി, യുവനിധി തുടങ്ങിയ പദ്ധതികള്‍ക്കാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ പച്ചക്കൊടി വീശിയത്. ഓരോ വീടിനും ഏകദേശം 200 യൂണിറ്റ് സൗജന്യ വൈദ്യുതി ഉറപ്പുനല്‍കുന്ന 'ഗൃഹ ജ്യോതി' പദ്ധതി ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കും. എന്നാല്‍ കുടുംബനാഥയായ സ്‌ത്രീക്ക് പ്രതിമാസം 2000 രൂപ സഹായമായി ലഭ്യമാക്കുന്ന ഗൃഹ ലക്ഷ്‌മി പദ്ധതി ഓഗസ്‌റ്റ് 15 നാണ് ആരംഭിക്കുക.

സംസ്ഥാനത്ത് എസി, ലക്ഷ്വറി ബസുകൾ ഒഴികെയുള്ള പൊതുഗതാഗത ബസുകളിൽ സ്‌ത്രീകൾക്ക് സൗജന്യമായി യാത്ര ഉറപ്പുനല്‍കുന്ന ശക്തി പദ്ധതി ജൂണ്‍ ഒന്ന് മുതല്‍ തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. തൊഴില്‍രഹിതരായ ബിരുദധാരികൾക്ക് 3,000 രൂപയും 2022-23ൽ പാസായ തൊഴിൽരഹിതരായ ഡിപ്ലോമക്കാർക്ക് 1,500 രൂപയും 24 മാസത്തേക്ക് നൽകുമെന്നറിയിച്ചുള്ള യുവനിധി പദ്ധതിയും വൈകാതെ നടപ്പിലാക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details