കേരളം

kerala

അമ്മയും കുഞ്ഞ് ചിമ്പാൻസിയും സുഖമായിരിക്കുന്നു, സംഭവം വണ്ടല്ലൂർ മൃഗശാലയില്‍

അരിഞ്ഞർ അണ്ണ സുവോളജിക്കല്‍ പാർക്കില്‍ (വണ്ടല്ലൂർ മൃഗശാല) ചിമ്പാൻസി ഒരു കുഞ്ഞിന് ജന്മം നല്‍കി.

By

Published : Jun 11, 2021, 5:28 PM IST

Published : Jun 11, 2021, 5:28 PM IST

Anna Zoo park blessed with a baby chimpanzee
അമ്മയും കുഞ്ഞ് ചിമ്പാൻസിയും സുഖമായിരിക്കുന്നു, സംഭവം വണ്ടല്ലൂർ മൃഗശാലയില്‍

ചെന്നൈ:അരിഞ്ഞർ അണ്ണ സുവോളജിക്കല്‍ പാർക്കിലെ (വണ്ടല്ലൂർ മൃഗശാല) ചിമ്പാൻസി ഒരു കുഞ്ഞിന് ജന്മം നല്‍കി. സുവോളജിക്കൽ പാർക്കിലെ 28 വയസുള്ള ചിമ്പാൻസി ഗൗരി (സൂസി)യാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞ് ചിമ്പാൻസിയും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും ഇരുവരും വെറ്ററിനറി സംഘത്തിന്‍റെ നിരീക്ഷണത്തിലാണെന്നും അണ്ണ സൂ പാർക്കിന്‍റെ വാർത്തക്കുറിപ്പിൽ പറയുന്നു.

2005 ൽ സിംഗപ്പൂർ മൃഗശാലയിൽ നിന്ന് കൊണ്ടുവന്ന ഗോംബെ, ഗൗരി (സൂസി) ജോഡികളാണ് ഇപ്പോൾ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ളതാണ് ഈ ചിമ്പാൻസികൾ.

ABOUT THE AUTHOR

...view details