കേരളം

kerala

ETV Bharat / bharat

യൂണിയന്‍ ബാങ്ക് ശാഖയില്‍ തോക്ക് ചൂണ്ടി കവര്‍ച്ച; രണ്ട് പേർ പിടിയില്‍, വെടിവെയ്പ്പില്‍ ഒരാൾക്ക് പരിക്ക് - Union Bank robbery incident caught in camera

യൂണിയന്‍ ബാങ്കിന്‍റെ സുരക്ഷ ഉദ്യോഗസ്ഥനെ അടക്കം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്. കവർന്ന 44 ലക്ഷത്തില്‍ നിന്ന് 22 ലക്ഷം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ബറൂച്ചിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍ പട്ടാപകല്‍ തോക്ക് ചൂണ്ടി കവര്‍ച്ച; ബറൂച്ചിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍
ബറൂച്ചിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍ പട്ടാപകല്‍ തോക്ക് ചൂണ്ടി കവര്‍ച്ച; ബറൂച്ചിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍

By

Published : Aug 5, 2022, 7:40 PM IST

ബറൂച്ച്: ഗുജറാത്തിലെഅങ്കലേശ്വറില്‍ യൂണിയന്‍ ബാങ്ക് ശാഖയില്‍ പകല്‍ സമയത്ത് തോക്ക് ചൂണ്ടി കവര്‍ച്ച. ഇന്നലെ (04-08-2022) ആണ് സംഭവം. ബൈക്കിലെത്തിയ നാലംഗ സംഘം ബാങ്കിലെ സുരക്ഷ ഉദ്യോഗസ്ഥനെയും ജീവനക്കാരെയും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച നടത്തിയത്.

ബറൂച്ചിലെ യൂണിയന്‍ ബാങ്ക് ശാഖയില്‍ പട്ടാപകല്‍ തോക്ക് ചൂണ്ടി കവര്‍ച്ച
കവർച്ചയ്ക്ക് ശേഷം രക്ഷപെടാന്‍ പുറത്ത് കടക്കുന്നതിനിടെ വിവരം അറിഞ്ഞ് പൊലീസ് എത്തി. അതിനിടെ കവർച്ച സംഘം പൊലീസിന് എതിരെ വെടിയുതിർത്തു. പൊലീസ് നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ട് മോഷ്ടാക്കള്‍ പിടിയിലായി.

ഇതില്‍ ഒരാള്‍ വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രക്ഷപെട്ടവര്‍ക്കായി ജില്ല അതിര്‍ത്തികളിലും റോഡുകളിലും തെരച്ചില്‍ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. 44 ലക്ഷം രൂപ ബാങ്കില്‍ നിന്നും നഷ്ടമായതായാണ് പൊലീസിന്‍റെ പ്രാഥമിക വിവരം.

ഇതില്‍ 22 ലക്ഷത്തോളം പൊലീസ് തിരികെ പിടിച്ചിട്ടുണ്ട്. മോഷ്ടാക്കള്‍ ഉപയോഗിച്ച മൂന്ന് തോക്കുകളും പൊലീസ് കണ്ടെത്തി. കവർച്ച നടത്തി രക്ഷപെടാൻ ശ്രമിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ബാങ്കിന് സമീപത്തെ കെട്ടിടത്തില്‍ ഉള്ളവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Also Read:കണ്ണൂര്‍ പയ്യന്നൂരില്‍ രണ്ടിടങ്ങളില്‍ മോഷണം ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ABOUT THE AUTHOR

...view details