റായ്‌പൂർ: ഇത് അങ്കിത ശര്‍മ. ഐപിഎസ് ഉദ്യോഗസ്ഥ. സിവില്‍ സർവീസ് പരീക്ഷയില്‍ വിജയിക്കുക എന്നത് അതിനുവേണ്ടി ശ്രമിക്കുന്ന ഓരോരുത്തരുടേയും സ്വപ്‌നമാണ്. പക്ഷേ മാര്‍ഗനിർദേശങ്ങള്‍ നല്‍കാന്‍ ആരും ഇല്ലാത്തതിനാല്‍ നിരവധി വിദ്യാർഥികള്‍ക്ക് വിജയിക്കാൻ സാധിക്കാതെ പോകാറുണ്ട്. അങ്കിതയും ഈ സാഹചര്യങ്ങളിലൂടെ തന്നെയാണ് കടന്നു വന്നത്. ചത്തീസ്‌ഗഢിലെ ദുര്‍ഗിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് അങ്കിത വരുന്നത്. യുപിഎസ്‌സിക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിനായി മാര്‍ഗനിർദേശങ്ങള്‍ നൽകാന്‍ ആരുമില്ലായിരുന്നു.
യുവത്വത്തിന് പ്രചോദനമായി അങ്കിത ശർമ - യുവത്വത്തിന് പ്രചോദനമായി അങ്കിത ശർമ
ദുര്‍ഗിലെ ചെറിയ ഗ്രാമത്തില്‍ ജനിച്ച അങ്കിത ശർമ ഇന്ന് പ്രശസ്‌തയായ ഐപിഎസ് ഉദ്യോഗസ്ഥയാണ്. ഐപിഎസ് ഓഫീസറായാല്‍ മത്സര പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് മാര്‍ഗനിർദേശങ്ങള്‍ നല്‍കുമെന്ന് അങ്കിത മുമ്പ് തന്നെ തീരുമാനിച്ചിരുന്നു
എന്നെങ്കിലും താനൊരു ഐപിഎസ് ഓഫീസറായാല്‍ മത്സര പരീക്ഷയില്‍ പങ്കെടുക്കുന്ന വിദ്യാർഥികളെ മാര്‍ഗനിർദേശങ്ങള്‍ നല്‍കി മുന്നോട്ട് നയിക്കാൻ സഹായിക്കുമെന്ന് അങ്കിത തീരുമാനിച്ചിരുന്നു. മത്സര പരീക്ഷകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് വേണ്ടി എല്ലാ ഞായറാഴ്‌ചയും രാവിലെ 11 മുതല്‍ ഒരു മണി വരെ അങ്കിത ക്ലാസുകള്‍ നല്‍കുന്നുണ്ട്. നിരവധി വിദ്യാർഥികളാണ് ക്ലാസുകളിൽ പങ്കെടുക്കാൻ എത്തുന്നത്. ക്ലാസുകളില്‍ കൂടുതലും പുസ്‌തകങ്ങൾ വായിക്കാനാണ് അങ്കിത കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത്. നിരവധി കുട്ടികള്‍ അങ്കിതയുടെ ക്ലാസുകളില്‍ പങ്കെടുത്ത് അറിവ് നേടി.
എന്തിനാണ് ഈ ക്ലാസുകൾ ആരംഭിച്ചതെന്ന് ചോദിച്ചാൽ നമ്മുടെ രാജ്യത്തിന് മികച്ച ഉദ്യോഗസ്ഥരെ സംഭാവന ചെയ്യാന്‍ കഴിയും എന്ന പ്രതീക്ഷയിലാണെന്ന് അങ്കിത പറയുന്നു. ഈ ക്ലാസുകളിലൂടെ കുട്ടികൾക്ക് വ്യക്തമായ ആശയങ്ങള്‍ ഉണ്ടാവുകയും അത് വലിയ പ്രോത്സാഹനമായി മാറുകയും ചെയ്യുന്നു. കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിൽ മികച്ച നേട്ടം കൈവരിച്ച ഐപിഎസ് ഉദ്യോഗസ്ഥയാണ് അങ്കിത ശര്‍മ. അവരുടെ ഈ പുതിയ പദ്ധതിയും പൊലീസ് വകുപ്പിന് ഏറെ അഭിമാനം നല്‍കുന്ന ഒന്നാണ്. സത്യസന്ധരും മിടുക്കരുമായ ഉദ്യോഗസ്ഥരുണ്ടായാല്‍ നമ്മുടെ രാജ്യം ഉയരങ്ങള്‍ കീഴടക്കും. അങ്കിത ഐപിഎസിന്‍റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ബിഗ് സല്യൂട്ട്.