ജൂനിയര്‍ എന്‍ടിആറിന്‍റെ ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'ദേവര'. 2024ല്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് അണിനിരക്കുന്നത്. പ്രഖ്യാപനം മുതല്‍ വാര്‍ത്താതലക്കെട്ടുകളില്‍ ഇടംപിടിച്ച സിനിമയുടെ ടീസറിനായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍.
2024 ജനുവരി 8നാകും 'ദേവര'യുടെ ടീസര്‍ റിലീസ് ചെയ്യുക (Devara teaser). ഇപ്പോഴിതാ ദേവരയുടെ ടീസറിന് കമന്‍റ് ചെയ്‌തിരിക്കുകയാണ് സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍. 'ദേവര' ടീസര്‍ കണ്ട് താന്‍ ആവേശഭരിതനാണെന്നാണ് അനിരുദ്ധ് എക്‌സില്‍ (ട്വിറ്റര്‍) പങ്കുവച്ചിരിക്കുന്നത്.
'ദേവര' ടീസറിന് കയ്യടിക്കുന്ന ഇമോജിയാണ് അനിരുദ്ധ് പങ്കുവച്ചത്. 'ആവേശഭരിതന്‍' എന്നും കുറിച്ചു. 'ഓള്‍ ഹെയില്‍ ദി ടൈഗര്‍' എന്ന ഹാഷ് ടാഗോടു കൂടിയാണ് അനിരുദ്ധ് പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആര്‍, സംവിധായകന്‍ കൊരട്ടല ശിവ എന്നിവരെ ടാഗ് ചെയ്‌തുകൊണ്ടാണ് അനിരുദ്ധ് പോസ്‌റ്റ് പങ്കുവച്ചത്. അനിരുദ്ധിന്‍റെ ഈ പോസ്‌റ്റ് ജൂനിയര്‍ എന്‍ടിആര്‍ ആരാധകരെ ആവേശഭരിതരാക്കിയിരിക്കുകയാണ്.
Also Read:Janhvi Kapoor To Begin Devara ആദ്യ ഷെഡ്യൂളില്‍ 3 ദിവസം; ദേവരയുടെ രണ്ടാം ഷെഡ്യൂളിലേക്ക് ജാന്‍വി കപൂര്‍
അനിരുദ്ധ് രവിചന്ദര്‍ ഇതാദ്യമായാണ് ഒരു സിനിമയുടെ ടീസറിനോ ട്രെയിലറിനോ പ്രതികരിച്ചിരിക്കുന്നത്. എന്നാല്‍ ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ ജവാന്‍, ദളപതി വിജയ്‌യുടെ ലിയോ എന്നീ ചിത്രങ്ങളോടും അനിരുദ്ധ് സമാനമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്.
രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2024 ഏപ്രില്‍ 5നാണ് റിലീസ് ചെയ്യുക. ഒരു കടലോര പശ്ചാത്തലത്തിലുള്ള ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ബോളിവുഡ് താരം ജാന്‍വി കപൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ജാന്‍വി കപൂറിന്‍റെ തെലുഗു അരങ്ങേറ്റം കൂടിയാണ് 'ദേവര'. ഇതാദ്യമായാണ് ജൂനിയര്‍ എന്‍ടിആറിനൊപ്പം ജാന്‍വി കപൂര്‍ വേഷമിടുന്നത്.
ബോളിവുഡ് താരം സെയ്‌ഫ് അലി ഖാന്‍, മലയാള താരങ്ങളായ നരേയ്‌ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരും ചിത്രത്തില്‍ അണിനിരക്കും. ചിത്രത്തില്‍ പ്രതിനായകന്‍റെ വേഷത്തിലാണ് സെയ്‌ഫ് അലി ഖാന്‍ പ്രത്യക്ഷപ്പെടുന്നത്. ആർ രത്നവേലു ആണ് സിനിമയുടെ ഛായാഗ്രഹണം.
രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയെ കുറിച്ച് സംവിധായകന്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. 'ദേവര' എന്തു കൊണ്ട് രണ്ട് ഭാഗങ്ങളായി റിലീസ് ചെയ്യുന്നു എന്നതിന് സംവിധായകന് വ്യക്തമായ ഉത്തരമുണ്ട്. രണ്ട് ഭാഗമാക്കാന്‍ 'ദേവര' ടീമിനെ പ്രേരിപ്പിച്ച ഘടകത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു.
'ദേവരയുടെ ലോകം പുതിയതാണ്. വളരെയധികം സ്ട്രിങ് കഥാപാത്രങ്ങളെ ഉള്‍ക്കൊള്ളിച്ചുള്ള ബിഗ് ബജറ്റ് ചിത്രമാണ് ദേവര. രണ്ട് ഷെഡ്യൂളുകൾക്ക് ശേഷം, ഷൂട്ട് ചെയ്‌തതെല്ലാം വളരെ പ്രധാനപ്പെട്ടതായിരുന്നതിനാല്‍ എഡിറ്റ് ടേബിളിൽ എത്തിയപ്പോള്‍, അതില്‍ നിന്നും എന്ത് വെട്ടിക്കളയണം എന്ന് തീരുമാനിക്കാൻ ടീമിന് വളരെ ബുദ്ധിമുട്ടേണ്ടി വന്നു. തുടര്‍ന്ന് ടീം അംഗങ്ങള്‍ ദേവരയെ ഒരു ഡ്യുവോളജി (duology - രണ്ട് ഭാഗങ്ങള്‍) ആയി വികസിപ്പിക്കാന്‍ ഏകകണ്‌ഠമായി തീരുമാനിച്ചു.' -ഇപ്രകാരമായിരുന്നു കൊരട്ടല ശിവയുടെ വാക്കുകള്‍.
Also Read:Jr NTR Prashanth Neel Movie : ജൂനിയർ എൻടിആര്‍ പ്രശാന്ത് നീല്‍ ചിത്രം അടുത്ത വര്‍ഷം