കേരളം

kerala

ETV Bharat / bharat

ആനിമല്‍ 200 കോടി ക്ലബ്ബില്‍; മൂന്നാം ദിനത്തില്‍ ആഗോളതലത്തില്‍ 360 കോടി ബോക്‌സ്‌ ഓഫീസ് കലക്ഷന്‍ - രൺബീർ കപൂറിന്‍റെ ആനിമല്‍

രൺബീർ കപൂറിനെ നായകനാക്കി സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്‌ത ആനിമല്‍ മൂന്ന് ദിനം കൊണ്ട് 200 കോടിയിലധികം കലക്‌ട് ചെയ്‌തു.

Animal box office collection  Ranbir Kapoor  sandeep reddy vanga  Animal worldwide collection  Animal Box Office Collection Day 4  Animal Box Office Collection Day 3  Animal collection  ആനിമല്‍ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  ആനിമല്‍ കലക്ഷന്‍  ആനിമല്‍ മൂന്ന് ദിനം കൊണ്ട് 200 കോടി  രൺബീർ കപൂറിന്‍റെ ആനിമല്‍  രൺബീർ കപൂര്‍
Animal box office collection

By ETV Bharat Kerala Team

Published : Dec 4, 2023, 1:12 PM IST

ബോളിവുഡ് ക്യൂട്ട് താരം രൺബീർ കപൂറിന്‍റെ (Ranbir Kapoor) ഏറ്റവും പുതിയ റിലീസായ 'ആനിമല്‍' ബോക്‌സ്‌ ഓഫീസില്‍ മികച്ച രീതിയില്‍ മുന്നേറുകയാണ്. സന്ദീപ് റെഡ്ഡി വംഗയുടെ 'ആനിമൽ' (Sandeep Reddy Vanga Animal) മൂന്ന് ദിനം പിന്നിടുമ്പോഴും ബോക്‌സ് ഓഫീസിൽ തേരോട്ടം തുടരുകയാണ് (Animal box office collection).

ആനിമൽ 100 കോടി ക്ലബ്ബിൽ:ഡിസംബര്‍ 1ന് റിലീസ് ചെയ്‌ത ചിത്രം ആദ്യ രണ്ട് ദിനം കൊണ്ട് തന്നെ 100 കോടി ക്ലബ്ബിൽ പ്രവേശിച്ചു (Animal entered the 100 crore club). തിയേറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ചിത്രത്തിന്‍റെ മൂന്നാം ദിന കലക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

മൂന്നാം ദിനത്തില്‍ ചിത്രം 72.50 കോടി രൂപ കലക്‌ട് ചെയ്‌തതായാണ് റിപ്പോര്‍ട്ടുകള്‍.

Also Read:രണ്ട് ദിനം കൊണ്ട് 230 കോടി, ഇന്ത്യയില്‍ 130 കോടി; ആനിമൽ ബോക്‌സ് ഓഫീസ് കലക്ഷൻ

ആനിമൽ ബോക്‌സ് ഓഫീസ് കലക്ഷൻ മൂന്നാം ദിനം: മൂന്ന് ദിവസത്തെ പ്രദര്‍ശനത്തിന് ശേഷം 202.57 കോടി രൂപയാണ് ചിത്രം ഇതുവരെ കലക്‌ട്‌ ചെയ്‌തത് (Animal box office collection Day 3). ഇതോടെ രൺബീർ കപൂറിന്‍റെ ആനിമല്‍ നിരവധി ബോക്‌സ്‌ ഓഫീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞു.

രണ്‍ബീറിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് ആയും ആനിമല്‍ മാറി. അതേസമയം ആദ്യ മൂന്ന് ദിനം കൊണ്ട് ഷാരൂഖ് ഖാന്‍റെ 'പഠാന്‍' സ്വന്തമാക്കിയത് 166.75 കോടി രൂപയാണ്. 'ജവാന്‍' മൂന്ന് ദിവസം കൊണ്ട് നേടിയത് 206.06 കോടി രൂപയാണ്.

ആനിമൽ പ്രദര്‍ശന ദിനത്തില്‍:ആനിമൽ ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്നും കലക്‌ട് ചെയ്‌തത് 63.80 കോടി രൂപയാണ്. ചിത്രം ഹിന്ദി നിന്നു മാത്രം നേടിയത് 54.75 കോടി രൂപയാണ്. തെലുഗുവില്‍ നിന്നും 8.55 കോടി രൂപയും തമിഴില്‍ നിന്നും 40 ലക്ഷം രൂപയും കന്നഡയില്‍ നിന്നും 9 ലക്ഷവും മലയാളത്തില്‍ നിന്നും ഒരു 1 ലക്ഷം രൂപയുമാണ് ചിത്രം സ്വന്തമാക്കിയത്.

Also Read:'സിനിമ വന്‍ ഹിറ്റ്, രൺബീർ ഗംഭീരം, വംഗയുടെ മറ്റൊരു മാസ്‌റ്റര്‍പീസ്'; ആനിമല്‍ എക്‌സ് പ്രതികരണങ്ങള്‍

ആനിമൽ രണ്ടാം ദിനത്തില്‍:ആനിമലിന്‍റെ രണ്ടാം ദിനം 66.27 കോടി രൂപയാണ് ചിത്രം നേടിയത്. ഹിന്ദിയില്‍ നിന്ന് മാത്രം 58.37 കോടി രൂപയും തെലുഗുവില്‍ നിന്നും 7.3 കോടി രൂപയും തമിഴില്‍ നിന്നും 50 ലക്ഷം രൂപയും കന്നഡയില്‍ നിന്നും 9 ലക്ഷവും മലയാളത്തില്‍ നിന്നും ഒരു ലക്ഷം രൂപയുമാണ് ചിത്രം രണ്ടാം ദിനത്തില്‍ കലക്‌ട് ചെയ്‌തത്.

ആനിമല്‍ ആഗോള കലക്ഷൻ: അതേസമയം ആഗോളതലത്തില്‍ ആനിമല്‍ ആദ്യ മൂന്ന് ദിനം കൊണ്ട് കലക്‌ട് ചെയ്‌തത് 360 കോടി രൂപയാണ്. ട്രേഡ് അനലിസ്‌റ്റ് രമേഷ് ബാലയാണ് ഇക്കാര്യം അറിയിച്ചത് (Animal worldwide collection).

Also Read:പിതാവിനെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുന്ന മകൻ ; രൺബീറിന്‍റെ 'ആനിമൽ' ട്രെയിലർ പുറത്ത്

ABOUT THE AUTHOR

...view details