കേരളം

kerala

ETV Bharat / bharat

ആനിമല്‍ 15 ദിനം കൊണ്ട് 800 കോടിയിലേയ്‌ക്ക്; ഇന്ത്യയില്‍ 500 കോടിക്ക് അരികില്‍ - ആനിമല്‍

Animal box office collection: രൺബീർ കപൂറിന്‍റെ ആനിമല്‍ ഇന്ത്യയില്‍ 500 കോടിക്കും, ആഗോള തലത്തില്‍ 800 കോടിക്കും അരികില്‍.

Animal box office collection day 15  Animal worldwide box office collection day 15  Animal global box office collection day 15  animal film about  Animal box office collection in india day 15  Animal film cast  Ranbir Kapoor  Ranbir Kapoor in animal  Sandeep Reddy Vanga  Animal total earnings  ആനിമല്‍ 15 ദിനം കൊണ്ട് 800 കോടിയിലേയ്‌ക്ക്  ആനിമല്‍ കലക്ഷന്‍  ആനിമല്‍ ആഗോള കലക്ഷന്‍  ആനിമല്‍ ഇന്ത്യന്‍ കലക്ഷന്‍  ആനിമല്‍ ബോക്‌സ്‌ ഓഫീസ് കലക്ഷന്‍  Animal  ആനിമല്‍  രൺബീർ
Animal box office collection day 15

By ETV Bharat Kerala Team

Published : Dec 16, 2023, 6:55 PM IST

ബോളിവുഡ് ക്യൂട്ട് താരം രൺബീർ കപൂറിന്‍റെ (Ranbir Kapoor) 'ആനിമല്‍' (Animal) ബോക്‌സ്‌ ഓഫീസില്‍ തരംഗമായി മുന്നേറുന്നു. പ്രദര്‍ശന ദിനം മുതല്‍ നിരവധി വിമര്‍ശനങ്ങള്‍ ആനിമലിനെതിരെ ഉയര്‍ന്നെങ്കിലും അതൊന്നും രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന്‍റെ ബോക്‌സ് ഓഫീസിനെ കലക്ഷനെ സ്‌പര്‍ശിച്ചില്ല.

സന്ദീപ് റെഡ്ഡി വംഗ (Sandeep Reddy Vanga) സംവിധാനം ചെയ്‌ത ബ്ലോക്ക്‌ബസ്‌റ്റര്‍ ഇന്ത്യയില്‍ 500 കോടിക്ക് അരികിലെത്തിയിരിക്കുകയാണ് (Animal closing to enter 500 club). റിലീസ് ചെയ്‌ത് 15 ദിനം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്നും ഇതുവരെ കലക്‌ട് ചെയ്‌തത് 484.86 കോടി രൂപയാണ് (Animal domestic box office collection).

റിപ്പോർട്ടുകള്‍ പ്രകാരം 'ആനിമൽ' ഇന്ത്യയില്‍ നിന്നും 15-ാം ദിനം നേടിയത് 8.02 കോടി രൂപയാണ്. ഇതോടെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ ഒറ്റ ദിവസത്തെ കലക്ഷനാണ് 15-ാം ദിനത്തില്‍ 'ആനിമല്‍' രേഖപ്പെടുത്തിയത്.

അതേസമയം ആദ്യ രണ്ടാഴ്‌ച്ചയ്‌ക്കകം തന്നെ 'ആനിമല്‍' ആഗോളതലത്തില്‍ 797.6 കോടി രൂപ കലക്‌ട് ചെയ്‌തു. ഇനി 800 കോടി എന്ന നാഴികക്കല്ലിലേയ്‌ക്ക് കടക്കാന്‍ ഏതാനും അക്കങ്ങള്‍ മാത്രം. ഈ വാരാന്ത്യത്തിൽ തന്നെ ചിത്രം 800 കോടി കടക്കുമെന്നാണ് പ്രതീക്ഷ.

ഷാരൂഖ് ഖാന്‍റെ 'പഠാനും', 'ജവാനും' ശേഷം ഈ വർഷം ആഗോള ബോക്‌സ് ഓഫീസ് കലക്ഷനില്‍ 1000 കോടി കടക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമായും 'ആനിമല്‍' മാറുമെന്നാണ് ട്രേഡ് അനലിസ്‌റ്റുകളുടെ കണക്കുക്കൂട്ടല്‍.

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍റെ 'ഡങ്കി' ഡിസംബർ 21നും പ്രഭാസിന്‍റെ 'സലാർ' ഡിസംബർ 22നും റിലീസ് ചെയ്യുന്നത് വരെ രണ്‍ബീര്‍ കപൂര്‍ ചിത്രം 'ആനിമല്‍' ബോക്‌സ്‌ ഓഫീസില്‍ ആധിപത്യം പുലര്‍ത്തും. 'ഡങ്കി', 'സലാർ' റിലീസോടെ 'ആനിമല്‍' കലക്ഷനില്‍ ഇടിവ് രേഖപ്പെടുത്താനാണ് സാധ്യത.

ബോളിവുഡും തെന്നിന്ത്യയും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് 'ഡങ്കി'യും 'സലാറും'. നിലവിൽ 'ആനിമൽ' ഈ വർഷം ഏറ്റവും കൂടുതൽ കലക്ഷന്‍ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമാണ്. ഉടൻ തന്നെ ചിത്രം ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസിൽ 'പഠാനെ' മറികടക്കും. രൺബീർ കപൂറിന്‍റെ കരിയറിലെ എക്കാലത്തെയും വലിയ ചിത്രം കൂടിയാണ് 'ആനിമൽ'.

വിക്കി കൗശല്‍ നായകനായി എത്തിയ മേഘ്‌ന ഗുൽസാറിന്‍റെ ജീവചരിത്രമായ 'സാം ബഹാദൂറി'നൊപ്പം ഡിസംബര്‍ 1നാണ് 'ആനിമല്‍' തിയേറ്ററുകളില്‍ എത്തിയത് (Meghna Gulzar s biopic Sam Bahadur). എന്നാല്‍ വിക്കി കൗശല്‍ ചിത്രം 'സാം ബഹാദൂര്‍' കലക്ഷന്‍ രണ്‍ബീര്‍ കപൂര്‍ ചിത്രത്തിന് ബോക്‌സ്‌ ഓഫീസില്‍ തടസമായില്ല.

എ റേറ്റിങ് ചിത്രം, ദൈർഘ്യമേറിയ റൺ ടൈം എന്നിവ ഉണ്ടായിരുന്നിട്ടും, 'ആനിമൽ' ബോക്‌സോഫിസില്‍ മികച്ച കലക്ഷന്‍ നേടി. രശ്‌മിക മന്ദാനയാണ് 'ആനിമലി'ല്‍ നായികയായി എത്തിയത്. രണ്‍ബീറിന്‍റെ എതിരാളിയായി ബോബി ഡിയോളും പ്രത്യക്ഷപ്പെട്ടു. അനിൽ കപൂർ, ത്രിപ്‌തി ദിമ്രി എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തി.

Also Read:ആനിമല്‍ ഒറ്റ വാക്ക് - കള്‍ട്ട്; അഭിനന്ദന പോസ്‌റ്റിന് പിന്നാലെ വിവാദം; പോസ്‌റ്റ് പിന്‍വലിച്ച് തൃഷ

ABOUT THE AUTHOR

...view details