ന്യൂഡൽഹി: ഗ്രീൻ ഹൈഡ്രജൻ പ്രൊജക്‌ട് ഉൾപ്പടെ പുതിയ ഊര്‍ജ വ്യവസായം ഏറ്റെടുക്കാൻ ഗൗതം അദാനിയുടെ അദാനി ന്യൂ ഇന്‍റസ്‌ട്രീസ് ലിമിറ്റഡ്. ഗ്രീൻ ഹൈഡ്രജൻ പ്രൊജക്‌ട് കൂടാതെ കുറഞ്ഞ കാർബൺ ഉപയോഗിച്ചുള്ള വൈദ്യുത ഉത്പാദനം, കാറ്റാടി യന്ത്രങ്ങളുടെ നിർമാണം തുടങ്ങിയവയാണ് പദ്ധതിയിടുന്നത്. സോളാർ മൊഡ്യൂളുകളും ബാറ്ററികളും വികസിപ്പിച്ച് ലോകത്തെ തന്നെ ഏറ്റവും വലിയ പുനരുത്പാദന ഊർജ കമ്പനിയായി മാറാനുള്ള തയ്യാറെടുപ്പിലാണ് അദാനി ഗ്രൂപ്പ്.
ഹൈഡ്രജൻ ഉത്പാദനത്തിനും കമ്പനി തയ്യാറെടുക്കുന്നുണ്ട്. പുനരുത്പാദന ഊർജ മേഖലയിൽ 70 ബില്യൺ യുഎസ് ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ വർഷം നവംബറിൽ വ്യക്തമാക്കിയിരുന്നു.
പുനരുത്പാദന സ്രോതസ്സുകളിൽ നിന്നുള്ള ഊർജ നിര്‍മാണം, ഈ മേഖലയ്ക്കാവശ്യമായ ഘടകങ്ങള്‍ വികസിപ്പിക്കല്‍, ഊർജ വിതരണം, ഹൈഡ്രജൻ ഉത്പാദനം എന്നിങ്ങനെ മുന്‍നിര്‍ത്തിയാകും നിക്ഷേപം. സോളാർ ഫോട്ടോവോൾട്ടെയ്ക്ക് മൊഡ്യൂൾ ഫാക്ടറി, ഇലക്ട്രോലൈസർ ഫാക്ടറി, ഇന്ധന സെൽ ഫാക്ടറി, എനർജി സ്റ്റോറേജ് ബാറ്ററി ഫാക്ടറി എന്നിവ നിർമിക്കും.