മുംബൈ:അഴിമതി ആരോപണത്തിൽ സിബിഐ തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്‌ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് തിങ്കളാഴ്ച ബോംബെ ഹൈക്കോടതിയെ സമീപിച്ചു.അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 7, ക്രിമിനൽ ഗൂഢാലോചന എന്നിവക്കെതിരെ കഴിഞ്ഞ മാസം സിബിഐ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
മുംബൈ മുൻ പൊലീസ് കമ്മിഷണർ പരം ബിർ സിംഗ് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ 15 ദിവസത്തിനകം അന്വേഷണം ആരംഭിക്കണമെന്ന് ബോംബെ ഹൈക്കോടതി സിബിഐക്ക് നിർദേശം നൽകിയതിനെ തുടർന്ന് ദേശ്മുഖ് സ്ഥാനമൊഴിഞ്ഞിരുന്നു. ദേശ്മുഖിനെതിരെ കുറ്റം കണ്ടെത്തുകയാണെങ്കിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കോടതി ഏജൻസിക്ക് നിർദേശം നൽകിയിരുന്നു.