അമരാവതി:ആന്ധ്രാപ്രദേശിൽ 10,000ത്തോളം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറില്‍ സംസ്ഥാനം നേരിട്ട സാഹചര്യത്തിലേക്കാണ് കാര്യങ്ങളുടെ പോക്കെന്ന് ആരോഗ്യ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. 38 മരണങ്ങളാണ് ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
ആന്ധ്രാപ്രദേശിൽ 10,000ത്തോളം പേർക്ക് കൂടി കൊവിഡ് - ആന്ധ്രാപ്രദേശ് കൊവിഡ് കണക്ക്
7,510 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്.
ആന്ധ്രാപ്രദേശിൽ 10,000ത്തോളം പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
ഇത് ആറര മാസത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന മരണസംഖ്യയാണ്. 7,510 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. സംസ്ഥാനത്ത് നിലവിൽ 60,208 പേരാണ് ചികിത്സയിൽ കഴിയുന്നത്.
3,359 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തരായിട്ടുണ്ട്. ഇതോടെ രോഗം ഭേദമായവര്‍ 9,18,985 ആയി.