അമരാവതി: ആന്ധ്രയിൽ ഇതുവരെ 2,303 പേർക്ക് ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുകയും 157 പേർ മരിക്കുകയും ചെയ്തതായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അനിൽ കുമാർ സിംഗാള്‍. നിലവിൽ സംസ്ഥാനത്ത് 1,328 ബ്ലാക്ക് ഫംഗസ് രോഗികളാണുള്ളത്. ആംഫോട്ടെറിസിൻ അടക്കമുള്ള മരുന്നുകള്‍ സംസ്ഥാനത്ത് ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു.
ഉദ്യോഗസ്ഥർക്ക് നഷ്ടപരിഹാരം
അതേസമയം കൊവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടയും കുടുംബങ്ങൾക്ക് യഥാക്രമം 25 ലക്ഷം രൂപയും 20 ലക്ഷം രൂപയും നൽകാൻ സർക്കാർ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയ്ക്ക് പുറമെയാണ് ഈ ധനസഹായം.
ശരിയായ വിവരങ്ങൾ ശേഖരിച്ച ശേഷം ജില്ല കലക്ടർമാർ ഈ ഫണ്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ, മെയിൽ നഴ്സിംഗ് ഓർഡർലി (എംഎൻഒ), ഫീമെയിൽ നഴ്സിംഗ് ഓർഡർലി (എഫ്എൻഒ) എന്നിവരുടെ കുടുംബങ്ങൾക്കും 15 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.