അമരാവതി: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,741പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ കേസുകൾ 18,20,134 ആയി. 53 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 12,052 ആയി. കഴിഞ്ഞ ദിവസം 10,567പേർ സംസ്ഥാനത്ത് രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 17,32,948 ആയി ഉയർന്നു. നിലവിൽ 75,134 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് ബാധയുള്ളത്.
ആന്ധ്രയിൽ 5,741 പുതിയ കൊവിഡ് രോഗികൾ
സംസ്ഥാനത്ത് നിലവിൽ 75,134 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്.
Also Read: ബെവ്കോ ഔട്ടലെറ്റുകളും ബാറുകളും തുറക്കുന്നു; ഹോട്ടലുകളിൽ ടേക്ക് എവെ മാത്രം
അതേസമയം, രാജ്യത്ത് കഴിഞ്ഞ ദിവസം 60,471കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 75 ദിവസങ്ങൾക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞ് 3.45 ശതമാനത്തിലേക്കെത്തി. തുടർച്ചയായ എട്ട് ദിവസങ്ങളിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. 9,13,378 കൊവിഡ് രോഗികളാണ് നിലവിൽ രാജ്യത്തുള്ളത്. 95.64 ശതമാനമാണ് രാജ്യത്തെ വീണ്ടെടുക്കൽ നിരക്ക്.