അമരാവതി:ആന്ധ്രാപ്രദേശ് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ മൂന്നാം ഘട്ട പോളിങ് ആരംഭിച്ചു. ഉച്ചകഴിഞ്ഞ് 3.30 വരെയാണ് പോളിങ്. 160 നിയോജക മണ്ഡലങ്ങളിലായി 26851 പോളിങ് ബൂത്തുകളാണുള്ളത്. മൂന്നാം ഘട്ടത്തില്‍ 3221 പഞ്ചായത്തുകളിലാണ് പോളിങ് നടക്കുന്നത്. 2639 സർപഞ്ച് സീറ്റുകളിലേക്കുള്ള പോളിങ് നാളെ നടക്കും. 2639 പഞ്ചായത്തുകളിലായി 7757 പേരാണ് സർപഞ്ച് സീറ്റുകളിലേക്ക് മത്സരിക്കുന്നത്. 31516 വാർഡുകളിലെ 19553 വാർഡ് സീറ്റുകളിലേക്കുള്ള പോളിങ് നാളെ നടക്കും. 19553 വാർഡ് സീറ്റുകളിലേക്കായി 43162 പേർ മത്സരിക്കും.
തദ്ദേശ തെരഞ്ഞെടുപ്പ്: ആന്ധ്രാപ്രദേശില്‍ മൂന്നാം ഘട്ട പോളിങ് ആരംഭിച്ചു
160 നിയോജക മണ്ഡലങ്ങളിലായി 26851 പോളിങ് ബൂത്തുകളാണുള്ളത്. മൂന്നാം ഘട്ടത്തില്‍ 3221 പഞ്ചായത്തുകളിലാണ് പോളിങ് നടക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പ്: ആന്ധ്രാപ്രദേശില്‍ മൂന്നാം ഘട്ട പോളിങ് ആരംഭിച്ചു
നക്‌സൽ ബാധിത പ്രദേശങ്ങളിൽ പോളിങ് ഉച്ചയ്ക്ക് 1.30 വരെയായിരിക്കും. 4118 പ്രശ്ന ബാധിത ബൂത്തുകളും 3127 പ്രത്യേക സുരക്ഷ ആവശ്യമുള്ളതായ ബൂത്തുകളുമാണുള്ളത്. മൂന്നാം ഘട്ട തെരഞ്ഞെടുപ്പിൽ 5575000 വോട്ടർമാർ വോട്ടുചെയ്യും. പോളിങ് നിരീക്ഷണത്തിനായി 3025 ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. വൈകുന്നേരം നാല് മുതൽ വോട്ടെണ്ണൽ ആരംഭിക്കും.