ആന്ധ്രയില്‍ 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - ആന്ധ്രാപ്രദേശ് കൊവിഡ് കണക്ക്
7,169 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്
ആന്ധ്രയില്‍ 118 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
അമരാവതി:സംസ്ഥാനത്ത് ഇന്ന് 118 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആന്ധ്രയിൽ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 8,89,799 ആയി ഉയർന്നു. 667 പേരാണ് നിലവിൽ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 7,169 മരണങ്ങൾ കൊവിഡ് ബാധിച്ച് ആണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 8,81,963 ആണ്.