അമരാവതി:അനധികൃതമായി പിടിച്ചെടുത്ത മദ്യക്കുപ്പികൾ കൃഷ്ണ ജില്ല പൊലീസ് നശിപ്പിച്ചു. വിവിധ പ്രദേശങ്ങളിൽ പൊലീസ് നടത്തിയ റെയ്‌ഡിനിടെയാണ് മദ്യക്കുപ്പികൾ പിടിച്ചെടുത്തത്. മച്ചിലിപട്ടണത്തെ ജില്ലാ പൊലീസ് സ്റ്റേഷനിൽ നടന്ന പരിപാടിയുടെ മേൽനോട്ടം വഹിച്ചത് പൊലീസ് സൂപ്രണ്ട് എം രവീന്ദ്രനാഥ് ബാബുവാണ്. ജില്ലയിലെ 33 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ രജിസ്റ്റർ ചെയ്ത 800 കേസുകളിൽ 5,900 മദ്യക്കുപ്പികൾ പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ അതിർത്തി ചെക്ക് പോസ്റ്റുകളിലും പൊലീസ് കർശന നിരീക്ഷണം നടത്തിവരുന്നു.
അനധികൃതമായി പിടിച്ചെടുത്ത മദ്യക്കുപ്പികൾ നശിപ്പിച്ചു
വിവിധ പ്രദേശങ്ങളിൽ പൊലീസ് നടത്തിയ റെയ്‌ഡിന്‍റെ ഭാഗമായി പിടിച്ചെടുത്ത മദ്യക്കുപ്പികളാണ് നശിപ്പിച്ചത്.
അനധികൃതമായി പിടിച്ചെടുത്ത മദ്യക്കുപ്പികൾ കൃഷ്ണ ജില്ലാ പൊലീസ് നശിപ്പിച്ചു