അമരാവതി: നൈപുണ്യ സർവകലാശാലയും 30 കോളജുകളും സ്ഥാപിക്കുന്നതിന് അനുമതി നൽകി ആന്ധ്ര സർക്കാർ. സംസ്ഥാനത്തെ 25 പാർലമെന്‍റ് മണ്ഡലങ്ങളിൽ ഓരോന്നിലും ഒരു കോളജ് വച്ച് സ്ഥാപിക്കും. കൂടാതെ മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിയുടെ നിയോജകമണ്ഡലമായ പുലിവെൻഡിലയിൽ ഒരു കോളജ് സ്ഥാപിക്കും. കോളജുകളുടെ നിർമാണത്തിനായി സർക്കാർ 1,211.65 കോടി നൽകാനും ധാരണയായി. ഓരോ കോളജിനും 20 കോടി രൂപയാണ് നിർമാണ ചെലവെന്നാണ് വിലയിരുത്തൽ.
ആന്ധ്രാപ്രദേശില്‍ പുതിയ സര്‍വകലാശാലയ്ക്കും കോളജുകള്‍ക്കും അനുമതി
കോളജുകളുടെ നിർമാണത്തിനായി സർക്കാർ 1,211.65 കോടി നൽകാനും ധാരണയായി
30 കോളജുകളും ഒരു നൈപുണ്യ സർവകലാശാലയും നിർമിക്കുന്നതിന് അനുമതി നൽകി ആന്ധ്ര സർക്കാർ
ALSO READ:ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം: കേരള നിയമസഭ ഇന്ന് പ്രമേയം പാസാക്കും
കൂടാതെ നിർമാണ ചെലവിനായി ദീൻ ദയാൽ ഉപാധ്യായ ഗ്രാമർസി കൗശൽ യോജന, പ്രധാൻ മന്ത്രി കൗശൽ വികാസ് യോജന, ഇന്ത്യാ ഗവൺമെന്‍റിന്‍റെ മറ്റ് പദ്ധതികൾ എന്നിവയിൽ നിന്നുള്ള ഫണ്ടുകളും ഉപയോഗിക്കും.