ആന്ധ്രയിൽ സജീവരോഗികളുടെ എണ്ണം 5,000ന് താഴെ - anadra corona news
ഇന്ന് ആന്ധ്രാപ്രദേശിൽ 506 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ആന്ധ്രയിൽ സജീവരോഗികളുടെ എണ്ണം 5,000നും താഴെ
അമരാവതി:ആന്ധ്രാപ്രദേശിലെ സജീവ രോഗികളുടെ എണ്ണം 5,000ന് താഴെയായി. ഇന്ന് സംസ്ഥാനത്ത് 506 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ നിലവിൽ 4,966 പേരാണ് ചികിത്സയിൽ കഴിയുന്നത്. ആന്ധ്രയിൽ പുതിയതായി രോഗമുക്തി നേടിയത് 613 പേരാണ്. അഞ്ച് പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ സംസ്ഥാനത്ത് 8.75 ലക്ഷം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 8,63,508 പേര്‍ കൊവിഡ് മുക്തി നേടിയപ്പോൾ 7,057 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കൊവിഡ് ബാധിതരുള്ളത് ചിറ്റൂർ ജില്ലയിലാണ്.