അമരാവതി : ആന്ധ്രാപ്രദേശിൽ 4,169 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. ഇതോടെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 18,57,352 ആയി ഉയർന്നു. 8,376 പേർ രോഗമുക്തി നേടിയതോടെ ആകെ കൊവിഡ് മുക്തരായവരുടെ എണ്ണം 17,91,056. ആയി.
അതേസമയം 53 പേർ മരിച്ചതോടെ ആകെ മരണം 12,416 ആയി. നിലവിൽ സംസ്ഥാനത്ത് 53,880 കൊവിഡ് രോഗികളാണുള്ളത്. അതേസമയം 24 മണിക്കൂറുനുള്ളിൽ 74,453 സാമ്പിളുകളാണ് പരിശോധിച്ചത്.
Also read: ഒളിവിൽ കഴിഞ്ഞിരുന്ന നൈജീരിയൻ പൗരൻ പട്ടിണി കിടന്ന് മരിച്ചു
അതേസമയം 24 മണിക്കൂറിനിടെ രാജ്യത്ത് 42,640 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,99,77,861 ആണ്. വൈറസ് ബാധിച്ച് 1,167 പേർ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 3,89,302 ആയി ഉയർന്നു.
രോഗം ഭേദമായതിനെ തുടർന്ന് 81,839 പേരെ ഡിസ്‌ചാര്‍ജ് ചെയ്തു. ഇതോടെ 2,89,26,038 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. രാജ്യത്ത് സജീവ രോഗബാധിതരുടെ എണ്ണം 6,62,521 ആണ്. ഇതുവരെ 28,87,66,201 പേർ വാക്‌സിൻ സ്വീകരിച്ചു.