കേരളം

kerala

ETV Bharat / bharat

എലൂരിലെ അജ്ഞാത രോഗം; അന്വേഷണ പുരോഗതി വിലയിരുത്തി ആന്ധ്ര മുഖ്യമന്ത്രി - ജഗൻമോഹൻ റെഡ്ഡി

വൈ എസ് ജഗൻമോഹൻ റെഡ്ഡി അമരാവതിയിലെ മെഡിക്കൽ വിദഗ്ധരുമായി വീഡിയോ കോൺഫറൻസ് നടത്തി.

Andhra Pradesh CM reviews progress of investigation in Eluru mystery illness cases  എലൂരിലെ അജ്ഞാത രോഗം; അന്വേഷണ പുരോഗതി ആന്ധ്ര മുഖ്യമന്ത്രി  വൈ എസ് ജഗൻമോഹൻ റെഡ്ഡി  ജഗൻമോഹൻ റെഡ്ഡി  andra government
എലൂരിലെ അജ്ഞാത രോഗം; അന്വേഷണ പുരോഗതി വിലയിരുത്തി ആന്ധ്ര മുഖ്യമന്ത്രി

By

Published : Dec 12, 2020, 4:21 AM IST

അമരാവതി : ആന്ധ്രാപ്രദേശിലെ എലൂരുവിൽ അജ്ഞാത രോഗം പൊട്ടിപ്പുറപ്പെട്ടതിനെക്കുറിച്ചുള്ള അന്വേഷണം തുടരുന്നതിനിടെ, ആന്ധ്ര മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡി അമരാവതിയിലെ മെഡിക്കൽ വിദഗ്ധരുമായി വീഡിയോ കോൺഫറൻസ് നടത്തി.കുടിവെള്ളം കൂടുതൽ തവണ പരീക്ഷിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റുകൾ ഉണ്ടാകാതിരിക്കാൻ ഫലങ്ങൾ വീണ്ടും വീണ്ടും പരിശോധിക്കാൻ അദ്ദേഹം വിദഗ്ധ സംഘത്തോട് ആവശ്യപ്പെട്ടു.

"ഇപ്പോൾ ഉപയോഗിക്കുന്ന കീടനാശിനി ഒരു മാസത്തേക്ക് പരീക്ഷിക്കണം. ജല മലിനീകരണമാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് സ്ഥിരീകരിക്കണം," അദ്ദേഹം പറഞ്ഞു.ജൈവകൃഷി ചെയ്യാൻ കർഷകരെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. അരി സാമ്പിളുകൾ വീണ്ടും പരിശോധിക്കാനും റെഡ്ഡി വിദഗ്ധരോട് ആവശ്യപ്പെട്ടു.

"രക്ത സാമ്പിളുകളിൽ ലീഡ്, ഓർഗാനോക്ലോറിൻ, ഓർഗാനോഫോസ്ഫറസ് എന്നിവ കണ്ടെത്തുന്നുണ്ട്. അത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉറവിടം കൃത്യമായി കണ്ടെത്തണം," മുഖ്യമന്ത്രി മെഡിക്കൽ വിദഗ്ധരോട് പറഞ്ഞു.

ആന്ധ്രാപ്രദേശിലെ എലൂരു പട്ടണത്തിൽ ശനിയാഴ്ച രാത്രി മുതൽ 46 കുട്ടികളും 76 സ്ത്രീകളും ഉൾപ്പെടെ 227 പേരെ അജ്ഞാത രോഗം കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അജ്ഞാത രോഗത്തെ തുടർന്ന് ഒരാൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തിരുന്നു.

ABOUT THE AUTHOR

...view details