അമരാവതി (ആന്ധ്രാപ്രദേശ്) :ആന്ധപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സഞ്ചരിച്ച വിമാനത്തിന് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ അടിയന്തരമായി തിരിച്ചിറക്കി. ഗണ്ണവരം വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉടന്‍ തിരിച്ചിറക്കിയത്. വിശാഖപട്ടണത്തില്‍ നടക്കാനിരിക്കുന്ന ആഗോള നിക്ഷേപക ഉച്ചകോടിയുടെ തയ്യാറെടുപ്പ് യോഗത്തിനായി തിരിക്കവെയാണ് ജഗന്‍ മോഹന്‍ റെഡ്ഡി സഞ്ചരിച്ച വിമാനത്തില്‍ യന്ത്ര തകരാര്‍ ശ്രദ്ധയില്‍പ്പെടുന്നത്.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ; അടിയന്തരമായി തിരിച്ചിറക്കി - അമരാവതി
വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന യോഗത്തില്‍ പങ്കെടുക്കാനായി തിരിച്ച ആന്ധപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍ മോഹന്‍ റെഡ്ഡി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതോടെ വിമാനം തിരിച്ചിറക്കി പൈലറ്റ്
![ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ; അടിയന്തരമായി തിരിച്ചിറക്കി Aircraft re landed due to technical problem Andhra pradesh Andhra pradesh CM YS Jagan Mohan Reddy YS Jagan Mohan Reddy ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വിമാനത്തിന് സാങ്കേതിക തകരാര്‍ വിമാനം തിരിച്ചിറക്കി പൈലറ്റ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി വിമാനത്തിന് സാങ്കേതിക തകരാര്‍ അമരാവതി ഗണ്ണവരം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17623724-thumbnail-3x2-sdfghjk.jpg)
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ വിമാനത്തിന് സാങ്കേതിക തകരാര്‍
ഇന്ന് വൈകുന്നേരം 5.03 ഓടെ ഗണ്ണവരം വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തില്‍ എസി വാൽവിലെ ചോർച്ച കാരണം പ്രഷറൈസേഷന്‍ ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം 5.27 ഓടെ പുറപ്പെട്ടയിടത്തുതന്നെ തിരിച്ചിറക്കി. അതേസമയം നാളെ ഡല്‍ഹിയിലേക്ക് തിരിക്കാനിരിക്കുന്ന മുഖ്യമന്ത്രിക്ക് ബദൽ ക്രമീകരണങ്ങള്‍ ഒരുക്കുന്ന തിരക്കിലാണ് ഉദ്യോഗസ്ഥർ.