അമരാവതി : ആന്ധ്രാപ്രദേശിൽ പൂച്ചയുടെ കടിയേറ്റ് രണ്ട് സ്‌ത്രീകൾ മരിച്ചു. കൃഷ്ണ ജില്ലയിലെ മൊവ്വ വെമുലമട ഗ്രാമത്തിലെ കമല, നാഗമണി എന്നിവരാണ് മരിച്ചത്. രണ്ട് മാസം മുന്‍പാണ് ഇരുവര്‍ക്കും പൂച്ചയുടെ കടിയേറ്റത്.
സംഭവത്തെ തുടര്‍ന്ന് ഡോക്‌ടറുടെ നിർദേശപ്രകാരം ഇരുവരും ടി.ടി കുത്തിവയ്‌പ്പ് എടുത്തിരുന്നു. എന്നാല്‍ കമലയുടെയും നാഗമണിയുടെയും ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച ഇരുവരെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് കമല മംഗളഗിരിയിലെ എൻ.ആർ.ഐ ആശുപത്രിയിലും നാഗമണി വിജയവാഡയിലെ കോർപ്പറേറ്റ് ആശുപത്രിയിലും ശനിയാഴ്‌ച രാവിലെ മരിച്ചു.