വെസ്റ്റ് ഗോദാവരി: ആന്ധ്രാപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയില്‍ ആര്‍ടിസി ബസ് ചതുപ്പിലേക്ക് വീണ് ഒമ്പത് പേര്‍ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. വെലേരുപാടിൽ നിന്ന് ജങ്കറെഡ്ഡിഗുഡെമിലേക്ക് പോവുകയായിരുന്ന ആര്‍ടിസി ബസാണ് ജല്ലേരുവില്‍ അപകടത്തിൽപ്പെട്ടത്.
പാലത്തിന്‍റെ കൈവരിയില്‍ ഇടിച്ച ബസ് ചതുപ്പിലേക്ക് മറിയുകയായിരുന്നു. 40 ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മരിച്ചതില്‍ ഭൂരിഭാഗവും സ്‌ത്രീകളും കുട്ടികളുമാണെന്നാണ് റിപ്പോര്‍ട്ട്.