അമരാവതി: ആന്ധ്ര സർക്കാരിന്‍റെ 'നവരത്‌നലു - പെഡലന്ദാരികി ഇല്ലു' പദ്ധതിയുടെ കീഴിൽ ഒന്നാം ഘട്ട ഭവന നിർമാണ പ്രവർത്തനങ്ങൾ വ്യാഴാഴ്ച മുതൽ ആരംഭിക്കും. 15.60 ലക്ഷം വീടുകളാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുക. സർക്കാരിന്‍റെ അഭിലാഷ പദ്ധതിയായ 'നവരത്‌നാലു - പെഡലന്ദാരികി ഇല്ലു' പദ്ധതി 2020 ഡിസംബറിലാണ് വൈ .എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ പ്രഖ്യാപിക്കുന്നത്. പദ്ധതി പ്രകാരം 28,30,227 വനിതാ ഗുണഭോക്താക്കൾക്കാണ് വീടുകൾ ലഭിക്കുക. 50,940 കോടി ചെലവാക്കിയാണ് പദ്ധതി പൂർത്തീകരിക്കുക. ഒന്നാം ഘട്ട വീടുകളുടെ നിർമാണം 2022 ജൂൺ മാസത്തോടെ പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
'നവരത്‌നലു - പെഡലന്ദാരികി ഇല്ലു' പദ്ധതിയ്‌ക്ക് തുടക്കമിട്ട് ആന്ധ്ര സർക്കാർ - Andhra govt to begin construction work
സർക്കാരിന്‍റെ അഭിലാഷ പദ്ധതിയായ 'നവരത്‌നാലു - പെഡലന്ദാരികി ഇല്ലു' പദ്ധതി 2020 ഡിസംബറിലാണ് വൈ .എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ പ്രഖ്യാപിക്കുന്നത്
'നവരത്‌നലു - പെഡലന്ദാരികി ഇല്ലു' പദ്ധതിയ്‌ക്ക് തുടക്കമിട്ട് ആന്ധ്ര സർക്കാർ
ALSO READ:ഓൺലൈൻ വിദ്യാഭ്യാസം; പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു
ഭവന പദ്ധതികൾക്കായി 32,909 കോടി രൂപയും കുടിവെള്ള സൗകര്യങ്ങൾക്കായി 4,128 കോടി രൂപയും റോഡുകളിലും ഡ്രെയിനേജുകളിലും 22,587 കോടി രൂപയും വൈദ്യുതി വിതരണത്തിനായി 4,986 കോടി രൂപയും മറ്റ് സൗകര്യങ്ങൾക്കായി 567 കോടി രൂപയും സർക്കാർ ചെലവഴിക്കുന്നത്. വീടുകളുടെ നിർമാണത്തിന് ആവശ്യമായ മാപ്പിംഗും രജിസ്ട്രേഷനും ഇതിനകം പൂർത്തിയായി. ജിയോ ടാഗിംഗ് ജോലികൾ അവസാന ഘട്ടത്തിലാണ്.