അമരാവതി: സംസ്ഥാനത്ത് 4,684 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 80,712 സാമ്പളുകളാണ് പരിശോധിച്ചത്. ഇതോടെ ആന്ധ്രാ പ്രദേശില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 18,62,036 ആയി. ഇതില്‍ 51,204 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 17,98,380 പേര്‍ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,324 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 36 മരണവും കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു. ആകെ 12,451 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്.