കേരളം

kerala

ETV Bharat / bharat

ആന്‍ഡമാന്‍ നിക്കോബാറില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് - andaman nicobar islands

142 പേരാണ് ചികിത്സയില്‍ തുടരുന്നത്. 11 പേര്‍ കൂടി കൊവിഡ് മുക്തരായി.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ്  ആന്‍ഡമാന്‍ നിക്കോബാര്‍  പോര്‍ട്ട്‌ബ്ലയര്‍ കൊവിഡ്  andaman covid  andaman nicobar islands  port blair covid
ആന്‍ഡമാന്‍ നിക്കോബാറില്‍ 11 പേര്‍ക്ക് കൂടി കൊവിഡ്

By

Published : Nov 25, 2020, 11:54 AM IST

പോര്‍ട്ട്‌ബ്ലയര്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 4,667 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11 പേര്‍ കൊവിഡ് മുക്തരായി. രോഗമുക്തരായവരുടെ എണ്ണം 4,464 ആയി ഉയര്‍ന്നു.

ഇന്ന് രോഗബാധിതരില്‍ ഏഴ് പേര്‍ക്ക് യാത്രാ പശ്ചാത്തലമുണ്ട്. മറ്റ് നാല് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 142 പേരാണ് ചികിത്സയില്‍ തുടരുന്നത്. 61 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പരിശോധനക്കയച്ച 1,20,323 സാമ്പിളുകളില്‍ 46 എണ്ണത്തിന്‍റെ ഫലം വരാനുണ്ട്.

ABOUT THE AUTHOR

...view details