പോർട്ട് ബ്ലെയർ: ആൻഡമാൻ നിക്കോബാറിൽ 20 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ദ്വീപുകളിലെ ആകെ രോഗികളുടെ എണ്ണം 4,372 ആയി ഉയർന്നു. പുതിയ രോഗികളിൽ 11 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 21 പേർ കൂടി രോഗമുക്തി നേടിയതോടെ ആൻഡമാനിൽ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,153 ആയി.
ആൻഡമാൻ നിക്കോബാറിൽ 20 പുതിയ കൊവിഡ് രോഗികൾ - ആൻഡമാൻ നിക്കോബാർ
ആകെ രോഗികളുടെ എണ്ണം 4,372. ആകെ രോഗമുക്തി നേടിയവർ 4,153.
1
24 മണിക്കൂറിനുള്ളിൽ പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. 159 പേർ ചികിത്സയിൽ തുടരുമ്പോൾ 60 പേർ മരിച്ചു. ആൻഡമാൻ നിക്കോബാറിൽ ഇതുവരെ 92,249 സാമ്പിളുകൾ പരിശോധനക്കയച്ചു. 92,235 സാമ്പിളുകളുടെ ഫലം ലഭിച്ചു.