കേരളം

kerala

ETV Bharat / bharat

Anantnag Encounter: അനന്തനാഗ് ഏറ്റുമുട്ടല്‍ ആറാം ദിവസവും തുടരുന്നു; കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി - തീവ്രവാദി

Search for Terrorists Intensified: തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി സംശയിക്കപ്പെടുന്ന നിബിഡ വനമേഖലയിലും സമീപ ഗ്രാമങ്ങളിലും സുരക്ഷ സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡ്രോണുകളും ഹെലികോപ്‌ടറുകളും ഉപയോഗിച്ചാണ് നിലവില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്.

Etv Bharat Anantnag Encounter Enters Sixth Day  Anantnag Encounter  Search for Terrorists Intensified  Jammu Kashmir Encounter  Srinagar Encounter  അനന്തനാഗ് ഏറ്റുമുട്ടല്‍  19 Rashtriya Rifles  ജമ്മു കശ്മീർ  തീവ്രവാദി  തീവ്രവാദി ആക്രമണം
Anantnag Encounter Enters Sixth Day- Charred Body Found

By ETV Bharat Kerala Team

Published : Sep 18, 2023, 7:25 PM IST

ശ്രീനഗർ : ജമ്മു കശ്‌മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗഡോൾ പ്രദേശത്തെ (കോകെർനാഗ്) വനങ്ങളിൽ ഒളിച്ചിരിക്കുന്ന ഭീകരരുമായി സുരക്ഷ സേന നടത്തുന്ന ഏറ്റുമുട്ടല്‍ ആറാം ദിവസത്തിലേക്ക് കടന്നു (Anantnag Encounter Enters Sixth Day). കശ്‌മീരിൽ ഒരു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും നീണ്ട സൈനിക നീക്കമാണിത്. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ടാണ് നുഴഞ്ഞു കയറിയ ഭീകരരുമായി സൈന്യം പോരാട്ടം തുടങ്ങിയത്.

കനത്ത ഏറ്റുമുട്ടലിനിടെ നാല് സേനാംഗങ്ങൾ വീരമൃത്യു വരിച്ചിരുന്നു. 19 രാഷ്ട്രീയ റൈഫിൾസിലെ (19 Rashtriya Rifles) കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോൻചക്, ജമ്മു കശ്‌മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഹുമയൂൺ ഭട്ട്, റൈഫിൾമാൻ രവികുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഒരു സൈനികനെ കാണാതായിട്ടുണ്ട്. രണ്ട് സൈനികർക്ക് പരിക്കേൽക്കുകയും ചെയ്‌തു. മേഖലയില്‍ തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സംയുക്ത പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്ക് നേരെ ആയിരുന്നു ആക്രമണമുണ്ടായത് (Anantnag Encounter).

ഇതിനോടകം എത്ര തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതിനിടെ ഭീകരരുടെ ഒളിത്താവളത്തിന് സമീപത്തുനിന്ന് കത്തിക്കരിഞ്ഞ നിലയുള്ള ഒരു മൃതദേഹം സുരക്ഷ സേന കണ്ടെടുത്തു. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയാനായിട്ടില്ല. ശരീരത്തിലെ വസ്ത്ര ധാരണ രീതിയുടെ അടിസ്ഥാനത്തില്‍ മൃതദേഹം ഭീകരരുടേതാണെന്നാണ് സംശയം.

തീവ്രവാദികൾ ഒളിച്ചിരിക്കുന്നതായി സംശയിക്കപ്പെടുന്ന നിബിഡ വനമേഖലയിലും സമീപ ഗ്രാമങ്ങളിലും സുരക്ഷ സേന തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഡ്രോണുകളും ഹെലികോപ്‌ടറുകളും ഉപയോഗിച്ചാണ് നിലവില്‍ തെരച്ചില്‍ പുരോഗമിക്കുന്നത്.

'സുരക്ഷ സേന ഡ്രോണുകളും ഹെലികോപ്റ്ററുകളും വിന്യസിച്ചിട്ടുണ്ട്, പാരാ കമാൻഡോകളുടെ പ്രത്യേക യൂണിറ്റിനെ കോമ്പിങ് ഓപ്പറേഷനുവേണ്ടിയും വിന്യസിച്ചിട്ടുണ്ട്. സുരക്ഷ സേനകൾ തമ്മിലുള്ള ഏകോപനം മികച്ച രീതിയിലാണ്' -പേര് വെളിപ്പെടുത്താനാകാത്ത ഒരുദ്യോഗസ്ഥൻ ഇടിവി ഭാരതിനോട് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി പെയ്‌ത കനത്ത മഴയ്‌ക്ക് പുറമേ തിരച്ചിൽ നടക്കുന്ന പ്രദേശം കുന്നിൻ പ്രദേശമായതും ഭീകരർക്ക് ഒളിച്ചിരിക്കാൻ സഹായകമാകുന്നുണ്ട്. തെരച്ചിൽ ഇനി അധികം നീളില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read:LeT terrorists Encircled in Anantnag: അനന്ത്നാഗ് ഏറ്റുമുട്ടല്‍: ഭീകരരെ വളഞ്ഞ് സൈന്യം, സുരക്ഷ ശക്തമാക്കി

വനത്തിനുള്ളില്‍ ഭീകരവാദികളുടെ സാന്നിധ്യം മനസിലാക്കാന്‍ സൈന്യത്തിന് സാധിച്ചിട്ടുണ്ട്. ഇതിന്‍റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം ഇവര്‍ ഒളിച്ചിരിക്കുന്നുവെന്ന് കരുതപ്പെടുന്ന പ്രദേശത്ത് സൈന്യം ഷെല്ലാക്രമണം നടത്തിയിരുന്നു. ഷെല്ലാക്രമണത്തിൽ ഒളിത്താവളം തകർന്നതോടെ ഒരു ഭീകരൻ പ്രദേശത്തുനിന്ന് പലായനം ചെയ്യുന്നത് സൈന്യം ഡ്രോൺ ദൃശ്യങ്ങളിൽ കണ്ടിരുന്നു.

ഇതിന് പിന്നാലെ, വനത്തിനുള്ളില്‍ കുടുങ്ങിയവര്‍ക്ക് ഒളിവില്‍ കഴിയാന്‍ സാധിക്കുന്ന നിരവധി പ്രദേശങ്ങള്‍ ഉണ്ടെന്നും ഡ്രോണ്‍ പരിശോധനയിലൂടെ ഇവ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ഭീകരർ ജനവാസമേഖലകളിലേക്കു കടക്കാതിരിക്കാനായി കൂടുതൽ ഗ്രാമങ്ങളിൽ സുരക്ഷ ശക്തമാക്കി. പോഷ് ക്രീരി മേഖലയിലടക്കം നിലവിൽ ശക്തമായ സൈനിക സാന്നിധ്യമുണ്ട്.

ശനിയാഴ്‌ച ബാരാമുള്ളയിലെ ഉറിയിലുണ്ടായ (Encounter In Baramulla Uri) ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഭീകരരെ വധിച്ചിരുന്നു. ഉറിയിലെ ഹത്‌ലംഹ ഫോര്‍വേര്‍ഡ് മേഖലയിലായിരുന്നു സേനയും ഭീകരവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍ നടന്നത്. പൊലീസും സൈന്യവും പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഭീകരവാദികൾ വെടിയുതിർത്തു. തുടര്‍ന്നായിരുന്നു സൈന്യം തിരിച്ചടിച്ചതും മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടതും.

ABOUT THE AUTHOR

...view details