ന്യൂഡൽഹി: റസ്റ്റോറന്‍റ് വെയിറ്ററുടെ അസാധാരണ കഴിവിനെ അഭിനന്ദിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. ദക്ഷിണേന്ത്യൻ റസ്‌റ്റോറന്‍റിലെ ഒരു വെയിറ്റർ കയ്യിൽ 13 പ്ലേറ്റ് ദോശകൾ വഹിക്കുന്ന വീഡിയോ സഹിതമാണ് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്. 'വെയിറ്ററിന്‍റെ ഉത്‌പാദനക്ഷമത' ഒരു ഒളിംപിക് സ്‌പോർട് ആയി അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും ആ മത്സരത്തിൽ വീഡിയോയിലെ വെയിറ്റർ സ്വർണ മെഡൽ നേടിയേനെ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രശംസ.
വെയിറ്ററിന്‍റെ ഉത്‌പാദനക്ഷമത ഒളിംപിക് സ്‌പോർടാണെങ്കിൽ ഇയാൾ സ്വർണ മെഡൽ നേടും, വെയിറ്ററെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ്
ദക്ഷിണേന്ത്യൻ റസ്‌റ്റോറന്‍റിൽ വെയിറ്റർ ഭക്ഷണം വിളമ്പുന്നതാണ് ട്വീറ്റിലെ ഉള്ളടക്കം
ബുധനാഴ്‌ചയാണ് ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയ്‌തത്. ദക്ഷിണേന്ത്യൻ ഭക്ഷണം വിളമ്പുന്ന ഒരു റെസ്റ്റോറന്‍റിന്‍റെ അടുക്കള കൂടി ദൃശ്യങ്ങളിൽ പ്രകടമായിരുന്നു. ഒരുപാട് പേർക്കുള്ള ഭക്ഷണം ഒറ്റയ്‌ക്ക് വിളമ്പുന്ന അതുല്യമായ സെർവിങ് രീതിയിലൂടെ സമയവും സന്തുലിതാവസ്ഥയും ഒരു പോലെ അയാൾ സംരക്ഷിക്കുന്നു. വെയിറ്ററുടെ കാര്യക്ഷമതയെ പ്രശംസിച്ച ആനന്ദ് മഹീന്ദ്ര, മുഖ്യധാരാ ഇന്ത്യൻ മാധ്യമങ്ങളിൽ നിന്ന് എളുപ്പത്തിൽ രക്ഷപ്പെടുമായിരുന്ന ഒരു സാധാരണ ഇന്ത്യക്കാരന്‍റെ അസാധാരണമായ കഴിവിലേക്കാണ് ശ്രദ്ധ ആകർഷിച്ചത്.