കേരളം

kerala

ETV Bharat / bharat

കയ്യിൽ ഗിറ്റാറുമായി ആനന്ദ് മഹീന്ദ്ര; 'ത്രോബാക്ക്' ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ - ആനന്ദ് മഹീന്ദ്ര സ്‌കൂൾ ബാൻഡ് ചിത്രം

കുട്ടിക്കാലത്ത് സ്‌കൂൾ ബാൻഡിൽ അംഗമായിരുന്നെന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം ചിത്രം ട്വിറ്ററിൽ പങ്കുവച്ചത്.

Anand Mahindra  Anand Mahindra news  Throwback picture of Anand Mahindra  Throwback picture Throwback picture news  ആനന്ദ് മഹീന്ദ്ര  ആനന്ദ് മഹീന്ദ്ര വാർത്ത  ത്രോബാക്ക് ചിത്രം  ത്രോബാക്ക് ചിത്രം വാർത്ത  ആനന്ദ് മഹീന്ദ്ര ത്രോബാക്ക് ചിത്രം  ആനന്ദ് മഹീന്ദ്ര ത്രോബാക്ക് ചിത്രം വാർത്ത  ആനന്ദ് മഹീന്ദ്ര സ്‌കൂൾ ബാൻഡ് ചിത്രം  ബ്ലാക്ക്ജാക്ക്‌സ്
കയ്യിൽ ഗിറ്റാറുമായി ആനന്ദ് മഹീന്ദ്ര; 'ത്രോബാക്ക്' ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

By

Published : Jul 23, 2021, 3:25 PM IST

'ത്രോബാക്ക്' ചിത്രങ്ങൾ എല്ലായ്‌പ്പോഴും കൗതുകകരമാണ്. അതും സെലിബ്രിറ്റികളുടെയോ സമൂഹത്തിൽ മുൻനിരയിൽ നിൽക്കുന്ന വ്യക്തികളുടെയോ ഒക്കെ പഴയകാല ചിത്രങ്ങളാകുമ്പോൾ കൗതുകം ലേശം കൂടുതലാകും. അത്തരത്തിൽ തന്‍റെ പഠനകാലത്തെ ത്രോബാക്ക് ചിത്രം ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് പ്രമുഖ വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര.

അതും സാധാരണ ക്ലാസ് ഗ്രൂപ്പ് ഫോട്ടോയിൽ നിന്നും വ്യത്യസ്തമായി സ്‌കൂൾ ബാൻഡിൽ ഗിറ്റാർ വായിക്കുന്ന ചിത്രമാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. ഒപ്പം താൻ ‘ബ്ലാക്ക്ജാക്ക്‌സ്’ എന്ന സ്‌കൂൾ ബാൻഡിന്‍റെ ഭാഗമായിരുന്നുവെന്ന അടിക്കുറിപ്പും നൽകിയിട്ടുണ്ട്.

ബാൻഡിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നിക്കോളാസ് ഹോഴ്‌സ്‌ബർഗ് ആണ് ഇത്തരമൊരു ത്രോബാക്ക് ചിത്രം പങ്കുവയ്‌ക്കുന്നതിന് പ്രചോദനമായതെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ബ്രിട്ടീഷ് വംശജനായ ഹോഴ്‌സ്‌ബർഗ് മലയാള ഗാനം ആലപിക്കുന്നതിന്‍റെ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ആ വീഡിയോയോടൊപ്പമാണ് ആനന്ദ് ഹോഴ്‌സ്‌ബർഗുമായുള്ള തന്‍റെ പഴയകാല ചിത്രം പങ്കുവച്ചത്. ചിത്രം ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.

ALSO READ:ഓഹരി വിപണിയിൽ കുതിച്ച് സൊമാറ്റോ

ABOUT THE AUTHOR

...view details