കോയമ്പത്തൂർ (തമിഴ്‌നാട്) :കോയമ്പത്തൂരിലെ കമലതള്‍ കഴിഞ്ഞ 30 വർഷത്തിലേറെയായി അറിയപ്പെടുന്നത് ഇഡ്ഡലി അമ്മ എന്നാണ്. അതിന് ഒരു കാരണമുണ്ട്. വർഷങ്ങളായി ഇവര്‍ ഇഡ്ഡലി വിൽക്കുന്നത് ഒരു രൂപയ്ക്കാണ്. ലാഭേച്ഛയില്ലാതെ അന്യന്‍റെ വിശപ്പ് മാത്രം കണക്കിലെടുത്താണ് ഈ അമ്മ ഒരു രൂപയ്ക്ക് ഇഡ്ഡലി നൽകുന്നത്.
ചെറിയ പെട്ടിക്കടയാണ് ഇഡ്ഡലി അമ്മയുടേത്. അവരുടെ ഇഡ്ഡലി വില്‍പ്പനയുടെ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഷെയർ ചെയ്യുകയും അവരുടെ പ്രവര്‍ത്തികൾക്ക് സഹായം നൽകണമെന്ന് അഭ്യർഥിക്കുകയും ചെയ്‌തിരുന്നു.