അനകപ്പള്ളി (ആന്ധ്രാപ്രദേശ്): കടലില്‍ കുളിക്കാനിറങ്ങി കാണാതായ ആറ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. ആന്ധ്രാപ്രദേശ് അനകപ്പള്ളി ജില്ലയിലെ പുടിമടക്ക തീരത്താണ് സംഭവം. അനകപ്പള്ളി ഡയറ്റ് എഞ്ചിനീയറിങ് കോളജിലെ 12 വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്.
അവധി ആഘോഷിക്കാന്‍ എത്തി തിരമാലയില്‍ കുടുങ്ങി; ആന്ധ്രയില്‍ കടലില്‍ കാണാതായ ആറ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി - പുടിമടക്ക ബീച്ച്
അനകപ്പള്ളി ഡയറ്റ് എഞ്ചിനിയറിങ് കോളജിലെ 12 വിദ്യാര്‍ഥികളാണ് കഴിഞ്ഞ ദിവസം പുടിമടക്ക തീരത്ത് അപകടത്തില്‍പ്പെട്ടത്
![അവധി ആഘോഷിക്കാന്‍ എത്തി തിരമാലയില്‍ കുടുങ്ങി; ആന്ധ്രയില്‍ കടലില്‍ കാണാതായ ആറ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി Anakapalli Tragedy Pudimadaka beach accident DIET Engineering College in Anakapally അനകപ്പള്ളി ജില്ല പുടിമടക്ക ബീച്ച് ആന്ധ്രയില്‍ കടലില്‍ കാണാതായ ആറ് വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15968007-thumbnail-3x2-ja.jpg)
രണ്ട് ഹെലികോപ്‌റ്ററുകളിലും നാല് ബോട്ടുകളിലുമായി നടത്തിയ തെരച്ചിലിലാണ് കടലില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തിയത്. പവൻ സൂര്യകുമാർ, ഗണേഷ്, ജഗദീഷ്, രാമചന്ദു, വിദ്യാർഥി സതീഷ്, ജസ്വന്ത് എന്നിവരാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ ശേഷം അവധി ആഘോഷിക്കാന്‍ എത്തിയതായിരുന്നു ഇവര്‍.
12 പേരില്‍ 11 പേരാണ് കടലിലേക്ക് ഇറങ്ങിയത്. വിദ്യാര്‍ഥികള്‍ കടലില്‍ ഇറങ്ങിയതിന് പിന്നാലെ വലിയ തിരമാല രൂപപ്പെടുകയും മറ്റ് വിദ്യാര്‍ഥികള്‍ അതില്‍പ്പെടുകയായിരുന്നു. കടലില്‍ കുടുങ്ങിയ വിദ്യാര്‍ഥികളില്‍ അഞ്ച് പേര്‍ അല്‍പസമയത്തിന് ശേഷം കരയിലേക്ക് മടങ്ങി എത്തിയിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. കരയിലുണ്ടായിരുന്ന വിദ്യാര്‍ഥികളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.