ശ്രീനഗര്‍: ദക്ഷിണ കശ്‌മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷ സേന വധിച്ചു. ഇന്ന് പുലര്‍ച്ചെ ഷോപിയാന്‍ ജില്ലയിലെ ഹരിപോര മേഖലയിലാണ് സംഘര്‍ഷം. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷ സേന തെരച്ചില്‍ ആരംഭിച്ചത്.
കശ്‌മീരില്‍ ഭീകരരും സുരക്ഷ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു - രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ബുധനാഴ്‌ച ഭീകരരും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു
തെരച്ചിലിനിടെ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ബുധനാഴ്‌ച ഭീകരരും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തോടൊപ്പം കശ്മീര്‍ പൊലീസും തെരച്ചില്‍ സംഘത്തിലുണ്ട്. പുല്‍വാമയിലെ അവന്തിപുരിയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഒന്നിലധികം സംയുക്ത മൊബൈല്‍ വാഹന ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
also read:ശ്രീനഗറില്‍ ഭീകരാക്രമണം; രണ്ട് പൊലീസുകാർക്ക് വീരമൃത്യു