ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാന്‍ കഴിയുന്ന പ്ലാസ്റ്റിക് സ്‌ട്രോകള്‍ക്ക് സര്‍ക്കാര്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന നിരോധനം ഒരു വര്‍ഷത്തേക്ക് കൂടി നീട്ടണമെന്ന് പ്രമുഖ പാല്‍ ഉത്പന്ന നിര്‍മാതാക്കളായ അമുല്‍ (Amul). ആഭ്യന്തര വിപണിയിലും അന്താരാഷ്‌ട്ര വിപണിയിലും പേപ്പർ സ്‌ട്രോയുടെ ലഭ്യത കുറഞ്ഞതാണ് ഇതിന് കാരണമെന്നും അമുല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചു.
2022 ജൂലൈ 1 മുതലാണ് പ്ലാസ്റ്റിക്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് സ്‌ട്രോയുടെ നിർദിഷ്ട നിരോധനത്തെക്കുറിച്ച് ഞങ്ങൾ പരിസ്ഥിതി സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ടെന്ന് ഗുജറാത്ത് കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) എംഡി ആർ എസ് സോഥി പറഞ്ഞു.