ന്യൂഡൽഹി : പഞ്ചാബിലെ അമൃത്‌സറില്‍ അഞ്ച് ബി.എസ്.എഫ് ജവാൻമാർ ക്യാമ്പില്‍ വെടിയേറ്റുമരിച്ചു. ഒരു ബി.എസ്.എഫ് ഉദ്യോഗസ്ഥൻ സഹപ്രവര്‍ത്തകരായ നാല് സൈനികര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശേഷം വെടിവച്ച ഉദ്യോഗസ്ഥനെയും മരിച്ചനിലയില്‍ കണ്ടെത്തി.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. കോൺസ്റ്റബിള്‍ എസ്.കെ സട്ടപ്പയാണ് വെടിവച്ചത്. എന്നാല്‍, ഇയാൾ സ്വയം വെടിവച്ച് മരിച്ചതാണോ, മറ്റാരെങ്കിലും വെടിവച്ചതാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണ്. ഖാസിയിലെ 144 ബറ്റാലിയന്‍ ഉദ്യോഗസ്ഥരാണ് മരിച്ചവര്‍.