കേരളം

kerala

ETV Bharat / bharat

പൊലീസ് വലവിരിച്ച് കാത്തിരിക്കുമ്പോഴും വേഷപ്രച്ഛന്നനായി പട്യാലയിലും ലുധിയാനയിലും കറങ്ങി അമൃത്‌പാല്‍ സിങ് ; സിസിടിവി ദൃശ്യം പുറത്ത് - പപൽപ്രീത് സിങ്

ഖലിസ്ഥാന്‍ തീവ്രവാദ സംഘടനയായ വാരിസ് പഞ്ചാബ് ദേ നേതാവ് അമൃത്‌പാല്‍ സിങ്ങിനായി പൊലീസ് വലവിരിച്ച് കാത്തിരിക്കുമ്പോള്‍ വേഷപ്രച്ഛന്നനായി പട്യാലയിലും ലുധിയാനയിലും കറങ്ങിനടന്ന് അമൃത്‌പാല്‍, സിസിടിവി ദൃശ്യം പുറത്ത്

Amritpal singh appears in Public  Amritpal singh appears in Public place in disguise  Amritpal singh  Public place in disguise CCTV visuals  Amritpal Singh  Patiala and Ludhiana  പൊലീസ് വലവിരിച്ച് കാത്തിരിക്കുമ്പോഴും  വേഷപ്രച്ഛന്നനായി അമൃത്‌പാല്‍ സിങ്  അമൃത്‌പാല്‍ സിങ്  പട്യാലയിലും ലുധിയാനയിലും കറങ്ങിനടന്ന്  ഖലിസ്ഥാന്‍ തീവ്രവാദ സംഘടന  ഖലിസ്ഥാന്‍  വാരിസ് പഞ്ചാബ് ദേ  അമൃത്‌പാല്‍  സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  വേഷം മാറി കറങ്ങിനടക്കുന്ന  അമൃത്‌പാല്‍  പപൽപ്രീത് സിങ്  പൊലീസ്
പട്യാലയിലും ലുധിയാനയിലും കറങ്ങിനടന്ന് അമൃത്‌പാല്‍ സിങ്

By

Published : Mar 25, 2023, 8:21 PM IST

അമൃത്‌പാല്‍ സിങ് പൊതു ഇടങ്ങളിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍

പട്യാല (പഞ്ചാബ്) : ഖലിസ്ഥാന്‍വാദിയും വാരിസ് പഞ്ചാബ് ദേ നേതാവുമായ അമൃത്‌പാല്‍ സിങ്ങിനായി പൊലീസ് വലവിരിച്ച് കാത്തിരിക്കുമ്പോഴും,ഇയാള്‍ വേഷം മാറി കറങ്ങിനടക്കുന്നതായുള്ള തെളിവുകള്‍ പുറത്ത്. മാര്‍ച്ച് 18 നും 20 നും ഇടയിൽ പഞ്ചാബിലെ പട്യാലയിലെയും ലുധിയാനയിലെയും തെരുവുകളിൽ അമൃത്‌പാല്‍ വേഷം മാറി നടക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. അതേസമയം കൂട്ടാളികളായ പപൽപ്രീത് സിങ്, ബൽജിത് കൗർ എന്നിവരാണ് അമൃത്‌പാലിനെ രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു.

ലുധിയാനയില്‍ ഇങ്ങനെ :പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ മാര്‍ച്ച് 18 ന് ലുധിയാനയിലെ ഒരു റോഡിൽ അമൃത്പാലും പപൽപ്രീതും ഉണ്ടെന്ന് കണ്ടെത്തി. ഇവിടെ പിങ്ക് നിറത്തിലുള്ള തലപ്പാവ് ധരിച്ചായിരുന്നു അമൃത്‌പാലിനെ കണ്ടെത്തിയത്. ഫില്ലൗറില്‍ നിന്ന് ലഡോവലിലേക്ക് സ്‌കൂട്ടറില്‍ ലിഫ്‌റ്റ് നേടിയാണ് അമൃത്‌പാല്‍ എത്തിയതെന്നാണ് വിവരം. ലഡോവലില്‍ നിന്നും ജലന്ധർ ബൈപ്പാസിലേക്ക് ഓട്ടോറിക്ഷയിലും, അവിടെ നിന്ന് ഷേര്‍പൂര്‍ ചൗക്കിലേക്ക് മറ്റൊരു ഓട്ടോറിക്ഷയിലുമാണ് എത്തിയതെന്നുമാണ് മനസിലാക്കുന്നത്. ഈ യാത്രകളത്രയും അതാത് പ്രദേശങ്ങളിലെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുമുണ്ട്.

പട്യാലയില്‍ ജീന്‍സ് ധരിച്ച് :ഇതുകൂടാതെ പട്യാല റോഡിലെ ഗുരുദ്വാര സഹര്‍ നിവാരണ്‍ സാഹിബില്‍ അമൃത്‌പാല്‍ എത്തിയതായും തെളിവുകളുണ്ട്. ആരും തിരിച്ചറിയാതിരിക്കാനായി ഇവിടെ മുഖം മുഴുവന്‍ മൂടിയാണ് അമൃത്‌പാല്‍ എത്തിയിരുന്നത്. കറുത്ത ജീന്‍സ് ധരിച്ച അമൃത്‌പാലിന്‍റെ കൈയ്യില്‍ ഒരു കറുത്ത ബാഗുമുണ്ടായിരുന്നു. ഈ ദൃശ്യങ്ങളില്‍ കറുത്ത ജീന്‍സ് ധരിച്ച് പപല്‍പ്രീതും കൂടെയുണ്ടായിരുന്നതായി കാണാം. ആളെ മനസിലാകാതിരിക്കാന്‍ പപല്‍പ്രീത് താടി കെട്ടിയൊതുക്കിയതായും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം ഷഹാബാദിലെ സിദ്ധാർഥ് കോളനിയിൽ പപല്‍പ്രീതിനൊപ്പം അമൃത്പാ‌ൽ ഒരു ദിവസം താമസിച്ചിരുന്നതായും പൊലീസ് വെളിപ്പെടുത്തി. വെളുത്ത ആക്‌റ്റീവ സ്‌കൂട്ടിയിലെത്തിയ ഇവരെ പിറ്റേദിവസം ബല്‍ജിത്ത് കാറില്‍ പട്യാലയിലെത്തിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കറന്‍സിയും, പതാകയും കണ്ടെടുത്തു:കഴിഞ്ഞദിവസം അമൃത്‌പാലിനായുള്ള തെരച്ചിലിനിടെ അമൃത്‌പാലിന്‍റെ കൂട്ടാളികളില്‍ നിന്നും ഇയാളുമായി ബന്ധപ്പെട്ടയിടങ്ങളില്‍ നിന്നും അനന്ദപൂര്‍ ഖല്‍സ ഫോഴ്‌സിന്‍റെ എകെഎഫ് എന്ന് പതിച്ച ജാക്കറ്റുകള്‍ ഉള്‍പ്പടെ നിരവധി വസ്‌തുക്കള്‍ പൊലീസ് കണ്ടെടുത്തിരുന്നു. മാത്രമല്ല ഇന്ത്യയെ കൂടാതെ വിവിധ രാജ്യങ്ങളിൽ ഖലിസ്ഥാൻ രൂപീകരിക്കാൻ അമൃത്പാൽ തയാറെടുപ്പ് നടത്തി വന്നിരുന്നതായി വെളിപ്പെടുത്തുന്ന ഖലിസ്ഥാന്‍ എന്ന് ആലേഖനം ചെയ്‌ത കറന്‍സിയും പതാകയും ഭൂപടവുമെല്ലാം പരിശോധനയില്‍ പൊലീസ് കണ്ടെടുത്തിരുന്നു. മുമ്പ് പിടിയിലായ അമൃത്‌പാലിന്‍റെ ഗണ്‍മാന്‍ തേജീന്ദർ സിങ് എന്ന ഗോർഖ ബാബയാണ് വിവിധ രാജ്യങ്ങളില്‍ ഖലിസ്ഥാൻ രൂപീകരിക്കാൻ ഇവര്‍ പദ്ധതിയിട്ടിരുന്നതായുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. ഇതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കറന്‍സി ഉള്‍പ്പടെയുള്ളവ പൊലീസ് കണ്ടെടുക്കുന്നതും.

ഇത് കൂടാതെ ഷൂട്ടിംഗ് റേഞ്ചില്‍ പരിശീലിപ്പിക്കുന്ന ഒരു വീഡിയോ ഉള്‍പ്പടെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത് പരിഗണിച്ചാല്‍ അമൃത്‌പാല്‍ യുവാക്കള്‍ക്ക് ഷൂട്ടിങ് പരിശീലിപ്പിച്ചുവെന്നും സൈന്യത്തെ ഒരുക്കിയെന്നുമാണ് വെളിപ്പെടുന്നതെന്നും പൊലീസ് പറയുന്നു. മാത്രമല്ല തന്‍റെ സ്വകാര്യ സൈന്യമായ ആനന്ദ്പൂർ ഖൽസ ഫൗജും മറ്റൊരു സംരക്ഷണ സംഘവും അമൃത്പാൽ രൂപീകരിച്ചിട്ടുള്ളതായും പൊലീസ് വ്യക്തമാക്കിയിരുന്നു.

ABOUT THE AUTHOR

...view details