നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്‍റെ കാലവധി നീട്ടി - നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്
1980 ലെ ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് "മേക്ക് ഇൻ ഇന്ത്യ", സ്റ്റാർട്ട്-അപ്പ് ഇന്ത്യ, "ഇൻക്രെഡിബിൾ ഇന്ത്യ", "ഗോഡ്സ് ഓൺ കൺട്രി" എന്നീ സർക്കാർ പരിപാടികളുടെ പ്രധാന നടത്തിപ്പുകാരനായിരുന്നു
![നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്‍റെ കാലവധി നീട്ടി Amitabh Kant gets one-year extension as NITI Aayog CEO Amitabh Kant gets one-year extension നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത് നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12305861-880-12305861-1625006224511.jpg)
നിതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്‍റെ കാലവധി നീട്ടി
ന്യൂഡൽഹി: നിതി ആയോഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) അമിതാഭ് കാന്തിന്‍റെ കാലവധി നീട്ടി. 2022 ജൂൺ 30 വരെ ഒരു വർഷത്തേക്കാണ് കാലാവധി നീട്ടി നൽകിയത്. 1980 ലെ ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അമിതാഭ് കാന്ത് "മേക്ക് ഇൻ ഇന്ത്യ", സ്റ്റാർട്ട്-അപ്പ് ഇന്ത്യ, "ഇൻക്രെഡിബിൾ ഇന്ത്യ", "ഗോഡ്സ് ഓൺ കൺട്രി" എന്നീ സർക്കാർ പരിപാടികളുടെ പ്രധാന നടത്തിപ്പുകാരനായിരുന്നു. മന്ത്രിസഭയുടെ നിയമന സമിതിയാണ് കാലവധി നീട്ടി നൽകിയത്.