ഭോപ്പാല്‍: പ്രാരംഭ നടപടിയെന്ന നിലയിൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പില്‍ വരുത്തണമെന്നും അതിനുശേഷം രാജ്യത്തുടനീളം നടപ്പിലാക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആർട്ടിക്കിൾ 370 ആയാലും രാമക്ഷേത്രമായാലും മറ്റേതെങ്കിലും വിഷയമായാലും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ തർക്കങ്ങള്‍ തങ്ങൾ പരിഹരിച്ചുവെന്ന് ഭോപ്പാലിൽ ഒരു പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ഇപ്പോൾ മുഴുവൻ ശ്രദ്ധയും ഏകീകൃത സിവിൽ കോഡിലാണെന്നും പൈലറ്റ് പ്രോജക്‌ട് എന്ന നിലയിലാണ് ഉത്തരാഖണ്ഡിൽ യൂണിഫോം കോഡ് നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങൾക്കും ഏകീകൃത വ്യക്തിനിയമങ്ങളെ പരാമർശിക്കുന്ന ഏകീകൃത സിവിൽ കോഡിന് വേണ്ടി ബിജെപി വളരെക്കാലമായി വാദിക്കുന്നു. ഇത് വിവിധ മതങ്ങളിൽപ്പെട്ട ആളുകൾ മതസ്വാതന്ത്ര്യത്തിനെതിരായ ആക്രമണമായിട്ടാണ് കാണുന്നത്.