കേരളം

kerala

ETV Bharat / bharat

അമിത് ഷാ ഇന്ന് കശ്‌മീരില്‍ ; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയശേഷം ഇതാദ്യം - കേന്ദ്ര സര്‍ക്കാര്‍

അമിത് ഷായുടെ സന്ദർശനം കുടിയേറ്റ തൊഴിലാളികളുടേതുള്‍പ്പടെ ഒന്‍പത് കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍

Article 370  Amit Shah  jammu and kashmir  abrogation of Article 370  അമിത് ഷാ  കശ്‌മീര്‍  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ  ആർട്ടിക്കിൾ 370  കേന്ദ്ര സര്‍ക്കാര്‍  സുരക്ഷാസേന
അമിത് ഷാ ഇന്ന് കശ്‌മീരിലെത്തും; ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം ഇതാദ്യം

By

Published : Oct 23, 2021, 7:30 AM IST

ശ്രീനഗർ :മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശനിയാഴ്ച കശ്‌മീരിലെത്തും. 2019 ഓഗസ്റ്റ് അഞ്ചിന് ഭരണഘടനയുടെ ആർട്ടിക്കിൾ 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയ ശേഷം ഷാ ആദ്യമായാണ് ജമ്മുകശ്‌മീര്‍ സന്ദര്‍ശിക്കുന്നത്. സുരക്ഷാസേനയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി ശ്രീനഗറില്‍ നടക്കുന്ന അവലോകന യോ​ഗങ്ങളിൽ പങ്കെടുക്കും.

ALSO READ:പിഞ്ചുകുഞ്ഞിന്‍റെ ജനനേന്ദ്രിയം വികൃതമാക്കി മുത്തശ്ശി കൊലപ്പെടുത്തി; ഇരട്ടകുഞ്ഞുങ്ങളിൽ ഒന്നിന് ഗുരുതര പരിക്ക്

തെക്കന്‍ കശ്‌മീരിലെ കുല്‍ഗാം ജില്ലയില്‍ അഞ്ച് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പെടെ ഒന്‍പത് പേരെ ഭീകരര്‍ കൊലപ്പെടുത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. സര്‍ക്കാര്‍ സംവിധാനങ്ങളിലെ വിവിധ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും. ശ്രീനഗർ വിമാനത്താവളത്തില്‍ ഷാർജ - ശ്രീനഗർ ഫ്ലൈറ്റ് സർവീസിന്‍റെ ഉദ്‌ഘാടനവും ഹന്ദ്വാരയിലെ രണ്ട് മെഡിക്കൽ കോളജുകളുടെ ശിലാസ്ഥാപനവും നിർവഹിക്കുന്നുമുണ്ട്.

ഒക്ടോബർ 24 ന് ഷാ ജമ്മുവിലെത്തും. അവിടെ ഔദ്യോഗിക യോഗങ്ങൾക്കുപുറമെ ത്രികൂട നഗറിൽ ബി.ജെ.പിയുടെ മെഗാറാലിയെ അദ്ദേഹം അഭിസംബോധന ചെയ്യും. ഒക്ടോബർ 25 ന് കൂടുതൽ യോഗങ്ങളിലും മറ്റ് പരിപാടികളിലും ഷാ പങ്കെടുത്തേക്കുമെന്നും വിവരമുണ്ട്.

ABOUT THE AUTHOR

...view details