പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ്; ബിജെപി പ്രകടന പത്രിക ഞായറാഴ്ച - ബിജെപി
കൊൽക്കത്തയിൽ വെച്ച് നടക്കുന്ന പരിപാടിയിലാണ് പത്രിക പുറത്തിറക്കുന്നത്
കൊൽക്കത്ത: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാർട്ടി പ്രകടന പത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഞായറാഴ്ച കൊൽക്കത്തയിൽ വെച്ച് നടക്കുന്ന പരിപാടിയിൽ പുറത്തിറക്കുമെന്ന് ബിജെപിയുടെ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ പറഞ്ഞു. വരാന്‍പോകുന്ന നിയമസഭ തെരഞ്ഞെടുപ്പ് ബിജെപിയും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള ശക്തമായ മത്സരമാണ് കാണാന്‍പോകുന്നത്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പ് മാർച്ച് 27 ന് ആരംഭിക്കും. മെയ് 2നാണ് വോട്ടെണ്ണൽ നടക്കുന്നത്.