റായ്‌പൂർ: ചത്തീസ്‌ഗഢിൽ നക്സലൈറ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലുമായി ചർച്ച നടത്തി. സിആർപിഎഫ് ഡയറക്ടർ ജനറൽ കുൽദീപ് സിങിനോട് സംഭവ സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്താൻ അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. അതനുസരിച്ച് കുൽദീപ് സിങ് ഇന്ന് രാവിലെ സ്ഥലം സന്ദർശിച്ചു.
ശനിയാഴ്ചയാണ് ബിജാപൂർ ജില്ലയിലെ ടരേം പ്രദേശത്ത് സിആർപിഎഫ്, ജില്ലാ റിസർവ്വ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥർ മാവോയിസ്റ്റുകളുമായി എറ്റുമുട്ടൽ നടത്തിയത്. എറ്റുമുട്ടലിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർ മരിക്കുകയും 30ഓളം പേർക്ക് പരിക്കേൽക്കുകയും 21 പേരെ കാണാതാകുകയും ചെയ്തു. കാണാതായവരിൽ 7 സിആർപിഎഫ് ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.