കേരളം

kerala

ETV Bharat / bharat

മഴക്കാല ദുരന്തം മറികടക്കാന്‍ ഉന്നതതല യോഗം വിളിച്ച് അമിത്ഷാ - യോഗത്തില്‍ ഷാ അധ്യക്ഷത വഹിച്ചു.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂൺ 14 ന് പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം അടുത്ത നാല്-അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ വിവിധ മേഖലകളില്‍ മഴയുണ്ടാകുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു.

Amit Shah reviews monsoon preparedness  flood situation  Amit Shah reviews monsoon preparedness, flood situation  മഴക്കാല ദുരന്തം മറികടക്കാന്‍ ഉന്നതതല യോഗം വിളിച്ച് അമിത്ഷാ  വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളെക്കുറിച്ച് അവലോകനവും മുന്നൊരുക്കവും നടത്താന്‍ ഉന്നത തല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  ഉന്നത തല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  Union Home Minister Amit Shah has called a high-level meeting  യോഗത്തില്‍ ഷാ അധ്യക്ഷത വഹിച്ചു.  ജലവിഭവ വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തിന്‍റെ ഭാഗമായിരുന്നു.
മഴക്കാല ദുരന്തം മറികടക്കാന്‍ ഉന്നതതല യോഗം വിളിച്ച് അമിത്ഷാ

By

Published : Jun 15, 2021, 6:48 PM IST

ന്യൂഡല്‍ഹി: കാലവർഷം ആരംഭിച്ച സാഹചര്യത്തില്‍ രാജ്യത്ത് വെള്ളപ്പൊക്കമുണ്ടാകാന്‍ സാധ്യതയുള്ള ഇടങ്ങളെക്കുറിച്ച് അവലോകനവും മുന്നൊരുക്കവും നടത്താന്‍ ഉന്നത തല യോഗം വിളിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. യോഗത്തില്‍ ഷാ അധ്യക്ഷത വഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തിന്‍റെ ഭാഗമായിരുന്നു.

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജൂൺ 14 ന് പുറത്തുവിട്ട റിപ്പോര്‍ട്ടു പ്രകാരം അടുത്ത നാല്-അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ കിഴക്കൻ, മധ്യ, വടക്കുകിഴക്കൻ ഭാഗങ്ങളില്‍ മഴയുണ്ടാകും. കൊങ്കൺ, ഗോവ, കർണാടക, കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ഇടിയോടും മിന്നലോടും കൂടിയ മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ALSO READ:പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്; ചർച്ചകൾ ആരംഭിച്ച് ബിജെപി

For All Latest Updates

ABOUT THE AUTHOR

...view details