പുതുച്ചേരി: തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോസ്പേട്ട് മണ്ഡലത്തിൽ റോഡ്ഷോ നടത്തി. കരുവാടിക്കുപ്പം സീതാനന്ദ ക്ഷേത്രത്തിലെ ദർശനത്തിനു ശേഷമാണ് അമിത്ഷാ റോഡ്ഷോ നടത്തിയത്.
അമിത് ഷാ പുതുച്ചേരിയിൽ - രാഷ്ട്രീയ ഗോകുൽ മിഷൻ
സീതാനന്ദ ക്ഷേത്രത്തിൽ ദർശനവും ലോസ്പേട്ടിൽ റോഡ്ഷോയും നടത്തി
![അമിത് ഷാ പുതുച്ചേരിയിൽ Amit Shah offers prayers at Sithananda Temple, holds roadshow in Puduchhery അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണാർഥം പുതുച്ചേരിയിൽ ലോസ്പേട്ട് മണ്ഡലം അമിത് ഷാ കേന്ദ്ര ആഭ്യന്തര മന്ത്രി രാഷ്ട്രീയ ഗോകുൽ മിഷൻ പുതുച്ചേരി തെരഞ്ഞെടുപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11236315-570-11236315-1617261838687.jpg)
അമിത് ഷാ തെരഞ്ഞെടുപ്പ് പ്രചരണാർഥം പുതുച്ചേരിയിൽ
തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയിൽ യുവ ജനങ്ങൾക്ക് 2.5 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും മത്സ്യത്തൊഴിലാളികൾക്ക് വർഷം 6000 രൂപയുടെ സാമ്പത്തിക സഹായം നൽകുമെന്നും ഉന്നത വിദ്യാഭ്യാസം തേടുന്ന പെൺകുട്ടികൾക്ക് സൗജന്യ സ്കൂട്ടർ എന്നിവ വാഗ്ദാനം ചെയ്യുന്നു. കർഷകർക്ക് 2000 രൂപ സഹായം, രാഷ്ട്രീയ ഗോകുൽ മിഷന്‍റെ കീഴിൽ കന്നുകാലി വികസനം എന്നിവയും പ്രകടന പത്രിക വാഗ്ദാനം ചെയ്യുന്നു. പുതുച്ചേരിയിലെ 30 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഏപ്രിൽ 6ന് നടക്കും.