ഹൈദരാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തെന്നിന്ത്യൻ സൂപ്പർ താരം ജൂനിയർ എൻടിആറുമായി ഞായറാഴ്‌ച (ഓഗസ്‌റ്റ് 21) ഹൈദരാബാദിൽ കൂടിക്കാഴ്‌ച നടത്തി. മുനുഗോഡ് ഉപതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണത്തിന്‍റെ ഭാഗമായി നടന്ന പൊതുയോഗത്തില്‍ പങ്കെടുത്ത ശേഷമായിരുന്നു കൂടിക്കാഴ്‌ച.
20 മിനിറ്റ് സ്വകാര്യ ചർച്ച, ജൂനിയർ എൻടിആറിനെ കണ്ട് അമിത് ഷാ, തെലങ്കാന പിടിക്കാൻ പൊടിതട്ടിയെടുക്കുന്ന തന്ത്രങ്ങൾ - national news
ജൂനിയർ എൻടിആറുമായി 45 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്‌ചയിൽ 20 മിനിറ്റോളം സ്വകാര്യ ചർച്ചയും ശേഷം നടന്ന വിരുന്നു സൽക്കാരത്തിൽ അമിത് ഷായ്‌ക്കൊപ്പം പാർട്ടി നേതാക്കളായ കിഷൻ റെഡ്ഡി, തരുൺചുഗ്, ബന്ദി സഞ്ജയ് എന്നിവരും പങ്കെടുത്തു.
അമിത് ഷാ എൻടിആറിനെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. ജൂനിയർ എൻടിആർ അമിത് ഷായെ ഷാൾ അണിയിച്ചു. 45 മിനിറ്റോളം നീണ്ടുനിന്ന കൂടിക്കാഴ്‌ചയിൽ 20 മിനിറ്റോളം സ്വകാര്യ ചർച്ചയും ശേഷം നടന്ന വിരുന്നു സൽക്കാരത്തിൽ പാർട്ടി നേതാക്കളായ കിഷൻ റെഡ്ഡി, തരുൺചുഗ്, ബന്ദി സഞ്ജയ് എന്നിവരും പങ്കെടുത്തു.
എൻടി റാമറാവു ആന്ധ്രാപ്രദേശിന്‍റെ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് നല്ല പ്രവർത്തനം കാഴ്‌ച വച്ച ഉദ്യോഗസ്ഥരെ ഷാ അഭിനന്ദിച്ചു. ജൂനിയർ എൻടിആറുമായി ഹൈദരാബാദിൽ കൂടിക്കാഴ്‌ച നടത്താൻ ആയതിൽ അതിയായ സന്തോഷം ഉണ്ടെന്ന് അമിത് ഷാ പിന്നീട് ട്വിറ്ററിൽ കുറിച്ചു.