കൊല്‍ക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പശ്ചമബംഗാളില്‍. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കൊല്‍ക്കത്തയിലെ നേതാജി സുഭാഷ്‌ചന്ദ്ര ബോസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലാണ് അമിത് ഷാ വന്നിറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബംഗാളില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയുടെ ഭാഗമായാണ് സന്ദര്‍ശനം. റാലിയുടെ അഞ്ചാമത്തെയും അവസാനത്തെയും ഘട്ടം രണ്ട് ദിവസങ്ങളിലായി നടക്കും.
അതേസമയം സംസ്ഥാനത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ ബംഗാളിലെ തൊഴില്‍ സഹമന്ത്രി സാകിര്‍ ഹുസൈന് നേരെ ബോംബാക്രമണം ഉണ്ടാവുകയും ബിജെപി ജില്ലാ പ്രസിഡന്‍റ് ആള്‍ക്കൂട്ട അക്രമത്തിന് ഇരയാവുകയും ചെയ്‌തു.